ഫാസിസത്തെ ചെറുക്കാന്‍ സാംസ്‌കാരിക സംഘടനകള്‍ ഉണരണം: കമല്‍
വര്‍ക്കല: ഫാസിസത്തെ പുണരുന്ന ശക്തികള്‍ രാജ്യത്തെയും കേരളത്തെയും ഇരുളിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ സാംസ്‌കാരിക സംഘടനകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സംവിധായകന്‍ കമല്‍. മലയാള സാംസ്‌കാരിക വേദിയുടെ പത്താം വാര്‍ഷിക സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിഞ്ചു മക്കള്‍ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോഴും പ്രധാനമന്ത്രിയും ഭരണകൂടവും ചരിത്രം തിരുത്തിയെഴുതാനാണ് സമയം ചെലവിടുന്നത്. വംശീയത കൊടികുത്തി വാഴുന്നു. മതേതരത്വം തകര്‍ക്കപ്പെടുന്നു. ജനങ്ങള്‍ ഭയത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഭരണാധികാരികള്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. മലയാളിയുടെ മഹത്തായ സംസ്‌കാരത്തിലും ഇരുളു പരക്കുന്നുണ്ട്. ഇത് അനുവദിച്ചു കൂടാ. ഫാഷിസത്തിനെതിരേ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വര്‍ധിത വീര്യത്തോടെ മുന്നിട്ടിറങ്ങണമെന്നും കമല്‍ പറഞ്ഞു.
മലയാള സാംസ്‌കാരിക വേദിയുടെ മുഖ്യ രക്ഷാധികാരി സ്വാമി സൂക്ഷ്മാനന്ദ അധ്യക്ഷനായി. മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, ജയചന്ദ്രന്‍ പനയറ, അബൂദാബി മലയാളി സമാജം വനിതാ വിങ് ചെയര്‍പേഴ്‌സണ്‍ മഞ്ജു സുധീര്‍, അഡ്വ. നിയാസ് എ. സലാം, ബിജു ഗോപാലന്‍ സംസാരിച്ചു.
മലയാള സാംസ്‌കാരിക വേദി ചെയര്‍മാന്‍ അന്‍സാര്‍ വര്‍ണന സ്വാഗതവും വൈസ് ചെയര്‍മാന്‍ എം. രാജു നന്ദിയും പറഞ്ഞു. നാടക നടനും സംവിധായകനുമായ കരകുളം ചന്ദ്രന്‍, കേരള സര്‍വകലാശാല കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വിനോദ് ചന്ദ്ര, ജനയുഗം കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഗീതാ നസീര്‍, അബൂദാബി 'ഇന്‍കാസ് 'പ്രഡിഡന്റ് പള്ളിക്കല്‍ ഷുജാഹി, ബഹ്‌റൈന്‍ ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റി സെക്രട്ടറി ജവാദ് വക്കം, തിരുവനന്തപുരം ത്രീസീസ് ഇന്‍ഫോലോജിക്‌സ് എം.ഡി ഷാഹിര്‍ ഇസ്മായില്‍, വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോ സര്‍ജന്‍ ഡോ. അനില്‍ പിള്ള, തൃശൂര്‍ ആംസ് സോളാര്‍ എം.ഡി സിജോ കെ.വൈ എന്നിവര്‍ക്ക് മലയാളിരത്‌ന പുരസ്‌കാരവും സിനിമാ സംവിധായകന്‍ അരുണ്‍ ഗോപിക്ക് യുവരത്‌ന പുരസ്‌കാരവും സംവിധായകന്‍ കമല്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."