മാതൃദിനത്തില്‍ വേറിട്ട ആഘോഷവുമായി തഴവയിലെ കുടുംബശ്രീ
കരുനാഗപ്പള്ളി: ലോകമാതൃദിനത്തോടനുബന്ധിച്ച് പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തും അമ്മമാരെ ആദരിച്ചും വ്യത്യസ്തമായ ആഘോഷവുമായി കുടുംബശ്രീ.
മാതാപിതാക്കളെ വൃദ്ധസദനത്തിലല്ല പാര്‍പ്പിക്കേണ്ടതെന്നും ഒപ്പം ചേര്‍ത്തുനിര്‍ത്തി ആദരവോടെ പരിചരിക്കുവാന്‍ പുതിയ തലമുറയിലെ മക്കള്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഭാനുമതി ടീച്ചര്‍ അഭിപ്രായപ്പെട്ടു.
പച്ചിലകള്‍ പഴുത്ത് അടര്‍ന്നുവീഴുമ്പോള്‍ നിലവിലെ പച്ചിലകള്‍ തണലാകണമെന്ന പ്രകൃതിനിയമം കുടുംബബന്ധങ്ങളുടെ അടിസ്ഥാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാവുമ്പ മണപ്പള്ളിയിലെ കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'ഒത്തിരിസ്‌നേഹവും ഒരുപിടിചോറും' പദ്ധതിക്ക് തുടക്കം കുറിച്ചു.
ഗ്രാമപഞ്ചായത്ത് മെംബര്‍ പാവുമ്പസുനില്‍ അധ്യക്ഷയായി. വാര്‍ഡ് വികസനസമിതി അംഗം ചിത്രഭാനു, സി.ഡി.എസ് മെമ്പര്‍ രമ്യ, എ.ഡി.എസ് ഭാരവാഹികളായ ശിശിരറാണി, വിജി, ശ്രീവിദ്യ, ശ്യാമള, ഖദീജ, സുശീല പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."