എല്ലാം ശരിയാക്കാന്‍ വന്നവര്‍ എല്ലാം തകര്‍ക്കുന്നു: ഉമ്മന്‍ ചാണ്ടി
മാന്നാര്‍: എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്തു അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ എല്ലാം തകര്‍ക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി. മാന്നാറില്‍ നടന്ന യു.ഡി.എഫ് വെസ്റ്റ്് മണ്ഡലം കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി നാല് വര്‍ഷം കേന്ദ്രം ഭരിച്ചു.
ഒരു വാഗ്ദാനം പോലും നടപ്പാക്കിയില്ല. എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപാ ഇട്ടു തരുമെന്നാണ് പറഞ്ഞത്. ഒരു രൂപ പോലും ആര്‍ക്കും കിട്ടിയില്ല.
ഓരോ വര്‍ഷവും രണ്ടര കോടി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന് പറഞ്ഞെങ്കിലും ഉള്ള തൊഴില്‍ പോലും നഷ്ടപ്പെട്ടതല്ലാതെ ആര്‍ക്കും കിട്ടിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി.കെ. ഷാജഹാന് അധ്യക്ഷനായി. മുസ്്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ്, കെ.സി.ജോസഫ്, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, എ.എ.ഷുക്കൂര്‍, കെ.ഇ.അബ്ദുല്‍ റഹ്മാന്, ബീമാപ്പള്ളി റഷീദ്, എ.എം.നസീര്‍, എം.ബഷീര്‍കുട്ടി, എന്‍.എ. സുബൈര്‍, എന്‍.,ഷൈലാജ്, ,ഷാജി കോവുമ്പുറം, ഷൈന നവാസ്, പി.എസ്.ഉമ്മര്‍ കുട്ടി, ജോണ്‍ ജേക്കബ് വള്ളക്കാലി, ഷാജി കുരട്ടിക്കാട് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."