കര്‍ണാടകയില്‍ കണ്ണും നട്ട് ഇന്ത്യ; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, മാറിമറിഞ്ഞ് ലീഡ് നില
ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിശാ സൂചകമായി വിലയിരുത്തപ്പെടുന്ന കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. 11 മണിയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമ ചിത്രം വ്യക്തമാകും.
224 മണ്ഡലങ്ങളില്‍ 222 എണ്ണങ്ങളിലേക്ക് ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്നറിയുക. റെക്കോര്‍ഡ് രേഖപ്പെടുത്തി 72.36 ശതമാനം പോളിങ്ങാണ് ഈ വര്‍ഷംനടന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്. ഇന്ന് രാവിലെ എട്ടുമുതല്‍ സംസ്ഥാനത്തെ 40 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. വൈകിട്ടോടെ വോട്ടെണ്ണല്‍ സമാപിക്കും.
ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകളും ഒറ്റകക്ഷിയായി ഏതെങ്കിലും പാര്‍ട്ടി അധികാരത്തിലേറുമെന്ന് പ്രവചിച്ചിട്ടില്ല. തൂക്കുസഭകള്‍ വരാനാണ് സാധ്യതയെന്നാണ് സര്‍വേകള്‍ വ്യക്തമാക്കിയത്.
ജനതാദള്‍ എസിന്റെ തീരുമാനം നിര്‍ണയാകമാവുമെന്നാണ് വിലയിരുത്തല്‍. 2013ല്‍ 122 സീറ്റുകളില്‍ നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. ബി.ജെ.പിക്ക് 40 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
കര്‍ണാടകയില്‍ ബി.ജെ.പിയുടെ സത്യപ്രതിജ്ഞാ തിയതി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യെദ്യൂരപ്പയുടെ മാനസികനില തകരാറിലാണെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്ക വേണ്ടെന്നും മുഖമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
അതിന്നിടെ കഴിഞ്ഞ ദിവസം മൂന്ന് ബൂത്തുകളില്‍ മാറ്റിവച്ച വോട്ടെടുപ്പ് ഇന്നലെ നടന്നു. റൈച്ചൂര്‍ ജില്ലയിലെ കുശ്ത്തകിയിലെ രണ്ട് ബൂത്തുകളിലും ബംഗളൂരുവിലെ ലോട്ടകോല്ലഹനഹല്ലിയിലെ ഒരു ബൂത്തിലുമാണ് ഇന്നലെ റീപോളിങ് നടന്നത്. സാങ്കേതിക തകരാന്‍ മൂലമാണ് ഇവിടങ്ങളിലെ വോടെടുപ്പ് ശനിയാഴ്ച മാറ്റിവച്ചത്.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടന്നത്. കര്‍ണാടകയില്‍ രണ്ട് മണ്ഡങ്ങളില്‍ കൂടി തെരഞ്ഞെടുപ്പ് നടക്കാനുണ്ട്.
ബംഗളൂരുവിലെ ജയനഗറിലും രാജരാജേശ്വരി മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കാനുള്ളത്. സിറ്റിങ് എം.എല്‍.എയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ബി.എന്‍ വിജയകുമാരിന്റെ മരണത്തെ തുടര്‍ന്നാണ് ജയനഗറിലെ വോട്ടെടുപ്പ് മാറ്റിയത്.
തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്തിതിനെ തുടര്‍ന്നാണ് രാജരാജേശ്വരി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."