കഞ്ചാവ് വില്‍ക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
അങ്കമാലി: റെയില്‍വേ സ്്റ്റേഷന് പരിസരത്ത് കഞ്ചാവ് വില്ക്കാന് എത്തിയ ഇതര സംസ്ഥാന തൊഴിലാളി അങ്കമാലി എക്സൈസ് സംഘത്തിന്റെ പിടിയിലായി. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സര്ജെന് ഇസ്ലാം( 23)ആണ് പിടിയിലായത്. എറണാകുളം എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫിസറായ പി.കെ ഗോപിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.പ്രശാന്തും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍ നിന്നും 400 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കൊല്‍ക്കത്തയിലുള്ള ഖാന് എന്ന് വിളിക്കുന്ന ആളാണ് സര്ജെന് ഇസ്ലാമിന് കഞ്ചാവ് വില്ക്കാന് ഏല്‍പ്പിച്ചത്. കഞ്ചാവ് ഹൈഡ്രോളിക്ക് മെഷീനില്‍ പ്രസ് ചെയ്ത് കേക്ക് രൂപത്തിലാക്കി അതില്‍ കാര്‍ബണ്‍ പേപ്പറിട്ട് പൊതിഞ്ഞ് അതിനുമീതെ സെല്ലോ ടേപ്പ് ഒട്ടിച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്. ഒഡിഷയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പി.കെ.ബിജു,സിവില്‍ എക്സൈസ് ഓഫിര്‍മാരായ എസ്.ബാലു, പി.എന്‍. അജി,കെ.എസ്.പ്രശാന്ത്,എക്സൈസ് ഡ്രൈവര്‍ ബെന്നി പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."