നിയമസഭയുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റം: വി.ഡി സതീശന്‍
അതിരമ്പുഴ : എം.ജി യൂനിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ 28-ാം വാര്‍ഷിക സമ്മേളനം 2018 മെയ് മാസം 14-ാം തീയതി വി.ഡി.സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നിയമസഭ പാസാക്കിയ സര്‍വകലാശാലയ്ക്കുള്ള ബജറ്റ് വിഹിതം ഒരു ഉദ്യോഗസ്ഥന് വെട്ടിക്കുറയ്ക്കാനുള്ള അധികാരമില്ലെന്നും അത് നിയമസഭയുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞൂ.സര്‍വകലാശാലകള്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കേണ്ടതാണെന്നും ഓരോ വര്‍ഷവും സര്‍വകലാശാലയ്ക്കുള്ള ബജറ്റ് വിഹിതം ഉയര്‍ത്തേണ്ടതിനു പകരം വെട്ടിക്കുറയ്ക്കുന്നത് അവയെ തകര്‍ക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
എം.ജി.സര്‍വകലാശാലയുടെ നോണ്‍ പ്ലാന്‍ ഗ്രാന്റില്‍ നിന്നും 18 കോടി രൂപ വെട്ടിക്കുറക്കുവാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ കേരള നിയമസഭയില്‍ ചോദ്യം ചെയ്യുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞൂ.
ഭരണ സമിതികളിലുള്ള രാഷ്ട്രീയ അതിപ്രസരം കാരണം സര്‍വകലാശാലയില്‍ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുള്ള ചര്‍ച്ചകള്‍ സിന്‍ഡിക്കേറ്റിലോ സെനറ്റിലോ മറ്റ് ഭരണസമിതികളിലോ നടക്കുന്നില്ലായെന്നും അദ്ദേഹം പറഞ്ഞൂ.യൂനിയന്റെ പ്രസിഡന്റായി ജോസ് മാത്യൂവിനേയും ജനറല്‍ സെക്രട്ടറിയായി എന്‍.മഹേഷിനേയും വൈസ് പ്രസിഡന്റുമാരായി ഷാജി കെ, കാമരാജ് കെ, സന്ധ്യ ജി.കുറുപ്പ് എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി നവീന്‍ എന്‍, ഹിലാല്‍ കെ., സവിത രവീന്ദ്രന്‍, ജോബിന്‍ എന്നിവരേയും ട്രഷററായി പ്രദീപ് കെ.ബിയേയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."