ആനക്കയം ചെക്ക് ഡാമിനോട് ചേര്‍ന്ന മേഖല സായാഹ്ന വിശ്രമ കേന്ദ്രമാക്കിയേക്കും
കാഞ്ഞിരപ്പള്ളി: ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനാണ് ത്രിതല പഞ്ചായത്തുകള്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് ഡോ.എന്‍.ജയരാജ് എം എല്‍.എ അഭിപ്രായപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പൂതക്കുഴിയില്‍ 5 ലക്ഷം രൂപ ചെലവഴിച്ച് വീതീ കൂട്ടി നിര്‍മ്മിക്കുന്ന അംഗന്‍വാടി റോഡിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.60 ലക്ഷം രൂപ ചെലവഴിച്ച് ആനക്കയത്ത് നിര്‍മ്മിച്ച ചെക്ക്ഡാമിനോട് ചേര്‍ന്ന് മിനി ടൂറിസം പദ്ധതി ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തുന്നതിന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്യും.അനൂകൂലമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മേഖലയെ സായാഹ്ന വിശ്രമകേന്ദ്രമായി പ്രഖ്യാപിക്കും. അംഗന്‍വാടി റോഡ് പൂര്‍ത്തീകരണത്തിന് 5 ലക്ഷം രൂപ കൂടി അനുവദിക്കുമെന്നും ഡോ.എന്‍.ജയരാജ് എം.എല്‍.എ പറഞ്ഞു.
ഗ്രാമ പഞ്ചായത്തംഗം നുബിന്‍ അന്‍ഫലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ ഷെമീര്‍ ,അസീസ് കണ്ടത്തില്‍, വി.കെ.നസീര്‍, എസ്.ഇ.മുഹമ്മദ് കബീര്‍, പി.എച്ച്.ഷാജി, പി.ഇ.അബ്ദുള്‍ സലാം, ഐഷാബീവി, ടി.പി.സക്കീര്‍ ,റാഫി ജാന്‍, ഒ.എം.ഷാജി, വി.യു.നൗഷാദ്, വി.എസ്.ഷാജഹാന്‍, സഹില്‍ ബഷീര്‍, റിയാസ് കളരിക്കല്‍, ഫൈസല്‍ .എം.കാസിം, മുഹമ്മദ് സജാസ്,അന്‍വര്‍ പുളിമൂട്ടില്‍, കെ.എന്‍.നൈസാം, കെ.എസ്.ഷിനാസ്, പി.ടി.സലീം, ഇ.പി.ദിലീപ് എന്നിവര്‍ പ്രസംഗിച്ചു. .നിലവില്‍ 4 അടി വീതിയിലുള്ള നടപ്പ് വഴിയാണ് 12 അടി വീതീയുള്ള റോഡാക്കി പുനര്‍ നിര്‍മ്മിക്കുന്നത്.
വീതി കൂട്ടുന്ന തിലേക്കാവശ്യമായ സ്ഥലം സമീപവാസികള്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. ഡോ.എന്‍.ജയരാജ് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 2 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തില്‍ നിന്നും 3 ലക്ഷം രൂപയുമാണ് ഒന്നാം ഘട്ടത്തില്‍ നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്.2200 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കെട്ടിട സൗകര്യമുള്ള അംഗന്‍വാടി ദേശീയ പാതയില്‍ നിന്നും 150 അടി മാറിയാണ് സ്ഥിതി ചെയ്യുന്നത്.റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ അംഗന്‍വാടിക്കും സമീപവാസികള്‍ക്കും ഏറെ പ്രയോജനം ലഭിക്കത്തക്ക നിലയിലാണ് പുതിയ റോഡിന്റെ നിര്‍മ്മാണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."