HOME
DETAILS

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പരാമര്‍ശം മുകേഷിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

  
backup
June 26 2016 | 01:06 AM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86%e0%b4%af

കൊല്ലം: മുകേഷിനെ കാണാനില്ലെന്നുള്ള യൂത്ത്‌കോണ്‍ഗ്രസിന്റെ പരാതിക്ക് മറുപടിയായി രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച മുകേഷിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.  
തെരെഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മണ്ഡലത്തിലെ ജനങ്ങളെ  അഭിമുഖീകരിക്കാതെ മുങ്ങി നടക്കുന്ന എം.എല്‍.എ തനിക്കെതിരേയുള്ള  ജനരോഷത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് രാഹുല്‍ ഗാന്ധിക്കെതിരെ  പരാമര്‍ശം നടത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.തെരെഞ്ഞെടുക്കപ്പെട്ട് ഒരുമാസത്തിനകം തന്നെ ജനവിരുദ്ധ എം.എല്‍.എയായി മുകേഷ് മാറിക്കഴിഞ്ഞു.മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങളിലൊന്നില്‍ പോലും എം.എല്‍.എയ്ക്ക് ഇടപെടാന്‍ കഴിയുന്നില്ല. വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, പകര്‍ച്ചവ്യാധി തുടങ്ങിയ  പ്രശ്‌നങ്ങളുണ്ടായിട്ടും എം.എല്‍എയെ ഒരിടത്തും കണ്ടില്ല. സിനിമയിലും ചാനലുകളിലും നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന മുകേഷിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സമയമില്ലെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴച്ചത് രാഷ്ട്രീ പക്വത ഇല്ലായ്മ മൂലമാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ പറഞ്ഞു. പതിനേഴ് വര്‍ഷമായി അമേഠി മണ്ഡലത്തില്‍ നിന്നും ജയിക്കുന്ന രാഹുല്‍ ഗാന്ധി ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പ്രസ്താവന തയാറാക്കുന്നതിന് മുമ്പേ സി പി എമ്മില്‍  അറിവുള്ള ആരോടെങ്കിലും ചോദിച്ചു മനസിലാക്കേണ്ടതായിരുന്നു. കൊല്ലത്തെ ജനങ്ങളുടെ വികാരം പങ്കുവച്ച യൂത്ത് കോണ്‍ഗ്രസ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും, ധൈര്യമുണ്ടെങ്കില്‍ പ്രവര്‍ത്തിയിലൂടെ മുകേഷ് മറുപടി നല്‍കട്ടെയെന്നും ശൂരനാട് പറഞ്ഞു.
ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ മിമിക്രി കാട്ടി രക്ഷപെടാമെന്ന്  മുകേഷ് കരുതേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ എസ്.ജെ. പ്രേംരാജ്, അഡ്വ.വിഷ്ണു സുനില്‍ പന്തളം, ഡി.ഗീതാകൃഷ്ണന്‍, ആര്‍.എസ്.അബിന്‍, അനീഷ് പടപ്പക്കര, ഷാബു എസ്.കന്റോണ്‍മെന്റ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് എന്നും സമരങ്ങള്‍ക്കൊപ്പം സേവന പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ തന്നെയാണെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ കെ എസ് യു വിലൂടെ സംഘടന പ്രവര്‍ത്തനവും, സാമൂഹിക സേവനവും നടത്തി തന്നെയാണ് നേതൃനിരയിലേയ്ക്ക് വന്നതെന്നും എന്‍ എസ് യു ഐ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഗീതാകൃഷ്ണന്‍ പറഞ്ഞു. കൊല്ലം എം എല്‍ എ മുകേഷാണ് ജോലി ചെയ്യാതെ ഇപ്പോള്‍ എം എല്‍ എ ആയിരിക്കുന്നതെന്നും, അദ്ദേഹം മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും ഗീതാകൃഷ്ണന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെയും ഇന്നസന്റിന്റെയും പാത പിന്തുടര്‍ന്ന് മുകേഷ് സിനിമാ അഭിനയം നിര്‍ത്തുകയോ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുകയോ ചെയ്യണമെന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി മംഗലത്ത് വിനു, കെ.എസ്.യു അസംബ്ലി പ്രസിഡന്റ് വിഷ്ണു വിജയന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago