HOME
DETAILS

എസ്. വൈ. എസ് നേതൃക്യാംപിന് ഉജ്വല തുടക്കം

  
backup
March 18 2017 | 00:03 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d

പെരിന്തല്‍മണ്ണ: മുന്‍ഗാമികള്‍ കാണിച്ചുതന്ന പാതയില്‍ വ്യതിചലിക്കാതെ മുന്നേറണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ സുന്നി യുവജന സംഘം സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവസമൂഹത്തെ നേരിന്റെ പക്ഷത്ത് അണിനിരത്തി നാട്ടില്‍ സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനുള്ള മുന്നണിപ്പോരാളികളാക്കുക എന്നതും സുന്നി യുവജനസംഘത്തിന്റെ മുഖ്യലക്ഷ്യമാണെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി പതാക ഉയര്‍ത്തി.
പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സയ്യിദ് പൂക്കോയ തങ്ങള്‍ ചെങ്ങേര, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പാലത്തായി മൊയ്തു ഹാജി, നാസര്‍ ഫൈസി കൂടത്തായ്, മലയമ്മ അബൂബക്കര്‍ ബാഖവി, ഒ.എം. ശരീഫ് ദാരിമി പ്രസംഗിച്ചു. സലീം എടക്കര നന്ദി പറഞ്ഞു. ക്യാംപ് ഡയറക്ടര്‍ എ.എം പരീത് ക്യാംപ് അംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.
തുടര്‍ന്നു നടന്ന ആദര്‍ശം സെഷനില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വിഷയാവതരണം നടത്തി. സംഘടനാ പാര്‍ലമെന്റിന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, അലവി ഫൈസി കുളപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി. മജ്‌ലിസുന്നൂറോടെ ക്യാംപ് സമാപിച്ചു.
ഇന്ന് രാവിലെ ആറിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ തസ്‌കിയത്ത് ക്ലാസോടെ ക്യാംപിന് തുടക്കമാകും. ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ആമുഖം പറയും. പഠനം സെഷനില്‍ 'വ്യക്തിത്വ വികാസം, മന:ശാസ്ത്ര സമീപനം' എന്ന വിഷയത്തില്‍ ജോര്‍ജ് കരണക്കല്‍ ക്ലാസെടുക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ കര്‍മപദ്ധതി പ്രഖ്യാപനവും സമാപന സന്ദേശവും നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago