HOME
DETAILS
MAL
മെഡിക്കല്‍ കേസ് ഷീറ്റുകള്‍ എലികള്‍ ഭക്ഷണമാക്കി
backup
March 18 2017 | 00:03 AM
ഹൈദരാബാദ്: സംസ്ഥാനത്തെ പ്രമുഖ ആശുപത്രിയായ എം.എന്‍.ജെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രോഗവിവരം സംബന്ധിച്ചുള്ള ഗവേഷണ രേഖകളും മെഡിക്കല്‍ കേസ് ഷീറ്റുകളും എലികള്‍ തിന്നു നശിപ്പിച്ചു.
രേഖകള്‍ കമ്പ്യൂട്ടറിലാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അവഗണിച്ച സാഹചര്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രത്യേക മുറിയില്‍ സൂക്ഷിച്ചതായിരുന്നു രേഖകള്‍.
കഴിഞ്ഞ ദിവസം കാന്‍സര്‍ രോഗത്തെ സംബന്ധിച്ച ചില ഗവേഷണ പ്രബന്ധങ്ങള്‍ തിരഞ്ഞപ്പോഴാണ് പലതും എലികള്‍ ഭക്ഷണമാക്കിയതായി കണ്ടെത്തിയതെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. എലി തിന്നാത്തവയാകട്ടെ മഴവെള്ളം വീണ് കുതിര്‍ന്ന് നശിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."