HOME
DETAILS
MAL
വേനല്‍മഴ ചതിച്ചു; പയറിന് കിലോ 100 രൂപ
backup
March 18 2017 | 00:03 AM
ബംഗളൂരു: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദക്ഷിണ കര്‍ണാടക മേഖലയിലുണ്ടായ കനത്ത വേനല്‍മഴയില്‍ കൃഷി നശിച്ചതോടെ തലസ്ഥാന നഗരിയില്‍ പച്ചക്കറിക്ക് വില കുതിച്ചുയര്‍ന്നു.
സാധന ലഭ്യത കുറഞ്ഞതോടെ വില തൊട്ടാല്‍പൊള്ളുന്ന തരത്തിലേക്കാണ് ഉയര്‍ന്നത്. ഇന്നലെ ബംഗളൂരു മാര്‍ക്കറ്റില്‍ ഒരു കിലോ പയറിന് 100 രൂപ നിരക്കിലാണ് വില്പന നടന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
രണ്ടുവര്‍ഷത്തിനുശേഷം ഇതാദ്യമായാണ് പയറിന് ഇത്രയധികം വിലകൂടിയത്. അതേസമയം പയര്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൃഷിനാശം കാരണം ഉല്പന്നങ്ങള് നാലിലൊരുഭാഗം മാത്രമാണ് വിളവെടുക്കാനായതെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."