ഗ്രാമങ്ങള്‍ ലഹരി മുക്തമാക്കാന്‍ സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണം:വി.എം സുധീരന്‍
കാഞ്ഞിരപ്പള്ളി: കേരളത്തിലെ ഗ്രാമങ്ങളെ ലഹരിമുക്തമാക്കുന്നതിന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ സന്നദ്ധ സംഘടനകള്‍ കൂടി രംഗത്ത് ഇറങ്ങണമെന്ന് മുന്‍ മന്ത്രി വി.എം.സുധീരന്‍ അഭിപ്രായപ്പെട്ടു.
മണങ്ങല്ലൂര്‍ റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള 20-ാം മത് ഗ്രാമീണ വിദ്യാഭ്യാസ-ചികിത്സാ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇതിനെതിരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ജമാല്‍ പാറയ്ക്കലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ 20 വര്‍ഷമായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സൊസൈറ്റിയുടെ നേതൃത്യത്തിലുള്ള സ്‌കോളര്‍ഷിപ്പുകളുടെയും ചികിത്സാ സഹായങ്ങളുടെയും വിതരണോത്ഘാടനം മുന്‍ ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ആന്‍സമ്മ ടീച്ചര്‍, ഷെജി പാറക്കല്‍, ടി.ഇ.നാസറുദ്ദീന്‍, ടി.കെ.മുഹമ്മദ് ഇസ്മായില്‍, സണ്ണിക്കുട്ടി അഴകമ്പ്രയില്‍, കെ.കെ.ബാബു, ബിനു പാനാപള്ളി ,യു. അബ്ദുള്‍ അസീസ്, എ.എം. ജോസ്, നവാസ് പാറക്കല്‍, കെ.എന്‍.നൈസാം, ഒ.എം.ഷാജി, ഫൈസല്‍ .എം കാസിം, മുഹമ്മദ് സജാസ്, എന്നിവര്‍ പ്രസംഗിച്ചു.സംസ്ഥാനത്തെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ജന ജ്യോതി പുരസ്‌കാരം ഫാറൂഖ് കോളേജ് ചെയര്‍മാന്‍ സി.പി കുഞ്ഞുമുഹമ്മദിനും, മികച്ച ജനപ്രതിനിധിക്കുള്ള ജനകീയം പുരസ്‌കാരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.പി.എ ഷെമീറിനും, സഹകരണ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് സഹകരണ മിത്ര പുരസ്‌കാരം എരുമേലി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്‌കറിയ ഡോമിനിക്ക് ചെമ്പകത്തിങ്കലിനും മികവുറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ള ജനസേവ പുരസ്‌കാരം കൂവപ്പള്ളി വില്ലേജ് ഓഫിസര്‍ എം.എച്ച് ഷാജിക്കും യുവ സംരംഭകനുള്ള യുവപ്രതിഭാ പുരസ്‌കാരം അനസ് പ്‌ളാമൂട്ടിലിനും,മനുഷ്യാവകാശ പ്രവര്‍ത്തകനുള്ള മാനവീയം പുരസ്‌കാരം എച്ച്. അബ്ദുല്‍ അസ്സീസിനും ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും വി.എം.സുധീരന്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."