സാമൂഹ്യവിരുദ്ധര്‍ വീടും ബൈക്കും തീയിട്ടു നശിപ്പിച്ചു
അടിമാലി: ആള് താമസമില്ലാത്ത വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ക്ക് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. ബൈക്കുകളും വീടും കത്തി നശിച്ചു. വെളള ത്തൂവല് പൊലിസ് സ്റ്റേഷന് പരിധിയില്‍ കല്ലാര്‍ വട്ടയാറിലാണ് സംഭവം. അടിമാലി ഓടക്കാസിറ്റി തേപാല ബാബുവിന്റെ വീടും വട്ടയര് പുറവായില് ഷാജിയുടെ ബൈക്കുകളുമാണ് കത്തിനശിച്ചത്. സംഭവത്തെകുറിച്ച് പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.അടിമാലിയിലെ ഹോട്ടല്‍ ജീവനക്കാരനായ ഷാജി ആള്‍താമസമില്ലാത്ത ബാബുവിന്റെ വീട്ടിലാണ് ബൈക്കുകള്‍ വെക്കാറുളളത്.
ഒരുബൈക്ക് ഷാജിയും മറ്റൊന്ന് മകനുമാണ് ഉപയോഗിച്ചിരുന്നത്. വീടിന്റെ മേല്‍കൂര പൂര്‍ണ്ണമായി കത്തിനശിച്ചു. നാട്ടുകാര്‍ വെളളം ഒഴിച്ച് തീ അണച്ചെങ്കിലും ഇതിനോടകം വീടും ബൈക്കും കത്തി നശിച്ചിരുന്നു. വിരളടയാള വിദഗ്ദര്‍ എത്തി പരിശോധന നടത്തിയ ശേഷമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്ന് വെളളത്തൂവല്‍ എസ്.ഐ എന്‍.വി.വര്‍ഗ്ഗീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."