ഹൈറേഞ്ചില്‍ മഴയും കാറ്റും; വ്യാപക നാശനഷ്ടം
രാജാക്കാട്: ഹൈറേഞ്ച് മേഖലയില്‍ കനത്ത കാറ്റും വേനല്‍ മഴയും. മരം കടപുഴകി വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ മൂലത്തറ കോളനിയിലെ തോട്ടം തൊഴിലാളികളുടെ വീടുകളാണ് തകര്‍ന്നത്.
തൊഴിലാളികള്‍ എല്ലാവരും തോട്ടത്തില്‍ പണിക്ക് പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി . ഇന്നലെ രാവിലെ പതിനൊന്നരയോട് കൂടിയാണ് സമീപത്തെ തോട്ടത്തില്‍ നിന്നിരുന്ന വന്‍ രൂദ്രാക്ഷ മരം കടപുഴകി വീണത് . ഒപ്പം സമീപത്ത് നിന്നിരുന്ന തെങ്ങും വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചു. ഒരു വീട് പൂര്‍ണ്ണമായും രണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശിവസുബ്രമണ്യം, പരമദേവര്‍, ഗോവിന്ദരാജ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത് . ഇതില്‍ ശിവസുബ്രമണ്യത്തിന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു.
തകര ഷീറ്റും മണ്‍കട്ടയും ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകളാണ് മൂന്നും. മൂന്ന് വര്‍ഷക്കാലമായി അപകട ഭീക്ഷണി ഉയര്‍ത്തുന്ന മരം വെട്ടിമാറ്റി തരണമെന്ന് അധികാരികളോട് ആവശ്യപെട്ടിട്ടും യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. വീടും വീട്ട് ഉപകരണങ്ങളും അടക്കം പത്ത് ലക്ഷം രൂപയുടെ നാശനഷ്ട്ങ്ങളാണ് ഉണ്ടായിരിക്കുന്നത് . പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി എത്രയും പെട്ടന്ന് വീടുകള്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു അപകട ഭീക്ഷണി ഉയര്‍ത്തി നിരവധി മരങ്ങളാണ് കോളനിക്ക് സമീപം ഉള്ളത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."