കഠിനാധ്വാനവും നിരന്തര പരിശ്രമവുമാണ് ഉന്നത വിജയത്തിന്റെ അടിത്തറ: ഉമ്മന്‍ ചാണ്ടി
തൊടുപുഴ: കഠിനാധ്വാനവും നിരന്തര പരിശ്രമവുമാണ് ഉന്നത വിജയത്തിന്റെ അടിത്തറയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിയാസ് കൂരാപ്പിള്ളി അനുസ്മരണ സമ്മേളനവും ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന പ്രതിഭാസംഗമത്തിന്റെയും നിയാസിന്റെ സ്മരണ എക്കാലവും നിലനിര്‍ത്തുന്നതിനായി രൂപീകരിച്ച നിയാസ് കൂരാപ്പിള്ളി മെമ്മോറിയല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി ഫുള്‍ എ പ്ലസ് കരസ്ഥമാക്കി മികവ് തെളിയിച്ച നെടുങ്കണ്ടം കാന്തിപ്പാറ ഗവ. ഹൈസ്‌കൂളിലെ സി.വി. ശ്രീലക്ഷ്മിക്ക് നിയാസ് കൂരാപ്പിള്ളി മെമ്മോറിയല്‍ മെറിറ്റ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി കൊണ്ടാണ് ഉമ്മന്‍ചാണ്ടി പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ശ്രീലക്ഷ്മിയുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസ ചെലവ് നിയാസ് കൂരാപ്പിള്ളി മെമ്മോറിയല്‍ ട്രസ്റ്റ് ഏറ്റെടുത്തു.നിയാസ് കൂരാപ്പിള്ളി മെമ്മോറിയല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ട്രസ്റ്റ് ചെയര്‍മാന്‍ റോയി കെ. പൗലോസിന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും രേഖകളും അടങ്ങിയ ഫയല്‍ കൈമാറികൊണ്ട് ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.കെ.എസ്.യു ജില്ല പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ജെ. ജോസഫ്, വി.പി. സജീന്ദ്രന്‍, പി.ടി. തോമസ്, മുന്‍ എം.എല്‍.എമാരായ എ.കെ. മണി, ജോസഫ് വാഴക്കന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, നഗരസഭാധ്യക്ഷ സഫിയ ജബ്ബാര്‍, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍,റോയി കെ. പൗലോസ്, ഡീന്‍ കുര്യാക്കോസ്, എം.ടി. തോമസ്, എബിന്‍ വര്‍ക്കി കോടിയാട്ട്, ജെ.എസ്. അഖില്‍, സുഹൈല്‍ അന്‍സാരി, എസ്. അശോകന്‍, ഇ.എം. ആഗസ്തി, ശ്രീമന്ദിരം ശശികുമാര്‍, ആര്‍. ബാലന്‍പിള്ള, സി.പി. മാത്യു, എം.കെ. പുരുഷോത്തമന്‍, ബാബു കുര്യാക്കോസ്, തോമസ് രാജന്‍, സിറിയക് തോമസ്, ജിയോ മാത്യു, ജാഫര്‍ഖാന്‍ മുഹമ്മദ്, എ.എം. ദേവസ്യ, കെ.പി. വര്‍ഗീസ്, എ.പി. ഉസ്മാന്‍, മാത്യു കെ. ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."