കേരളവര്‍മ കോളജിനു മുന്നില്‍ പ്രതിഷേധ സമരത്തിനിടെ സംഘര്‍ഷം
തൃശൂര്‍: കേരളവര്‍മ കോളജിനു മുന്നില്‍ എസ്.എഫ്.ഐക്കെതിരേ എ.ബി.വി.പി സംഘടിപ്പിച്ച സമരത്തിനിടെ സംഘര്‍ഷം. കോളജ് യൂനിയന്‍ ചെയര്മാന് അനന്തു സുരേഷിനും വിദ്യാര്‍ഥിനികളുമുള്‍പ്പെടെ 17 പേര്‍ക്ക് പരുക്കേറ്റു. ബി.ജെ.പി, എ.ബി.വി.പി, യുവമോര്‍ച്ച സംഘടനയില്‍പ്പെട്ടവരാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത്. അടുത്തിടെ കോളജില്‍ എസ്.എഫ്.ഐയും അധ്യാപകരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പരുക്കേറ്റവരില്‍ 10 പേരെ സ്വകാര്യ ആശുപത്രിയിലും ഏഴുപേരെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എ.സി.പി. പി.വാഹിദിന്റെ നേതൃത്വത്തില്‍ പൊലിസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
ഡീസോണ്‍ കലോത്സവത്തിനെത്തിയ വിദ്യാര്‍ഥികളെ കൂട്ടായ്മക്കെത്തിയവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐയുടെ കോളജ് യൂനിയന്‍ സെക്രട്ടറി അഭിഷേക് ആരോപിച്ചു. കോളജിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തിയ തങ്ങള്‍ക്കുനേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നുവെന്ന് എ.ബി.വി.പി സംസ്ഥാന കമ്മിറ്റി അംഗം പ്രസാദും ആരോപിച്ചു. അക്രമത്തെ തുടര്‍ന്ന് കോളജിന് ഇന്നലെ ഉച്ചക്ക് ശേഷം അവധി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."