ഏഴര കോടിയുടെ ആശുപത്രി കെട്ടിടം ഉയരുന്നു; അടിമാലിയുടെ മുഖഛായ മാറും
അടിമാലി : താലൂക്കാശുപത്രിയില്‍ ഏഴര കോടിയുടെ വികസന പദ്ധതി പുരോഗമിക്കുന്നു.നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അടിമാലിയുടെ മുഖഛായ മാറും.
ചീയപ്പാറയിലെ ദുരന്തത്തിന്റെ പഞ്ചാത്തലത്തില്‍ ദുരിതാശ്വാസ ഫണ്ടില്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
മൂന്നു നിലകളിലായി 15,000 ചതുരശ്ര അടി വിസ്ത്രീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ്ങ് പൂര്‍ത്തിയായി.
അടി നിലയില്‍ അത്യാഹിത വിഭാഗവും,ഒന്നാം നിലയില്‍ ഒരു ഭാഗത്ത് ലാബും ബാക്കി യുള്ള സ്ഥലവും മൂന്നാം നിലയും ജനറല്‍ വാര്‍ഡുമാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്.
ആഞ്ച് നില കെട്ടിടത്തിനായിരുന്നു ഭരണാനുമതി. എന്നാല്‍ എസ്റ്റിമേറ്റിന് വിരുദ്ധമായി അടിത്തറയുടെ മണ്ണ് പരിശോധനയില്‍ നിര്‍മാണത്തിന് പൈലിങ്ങ് ആവശ്യമായി വന്നത് കണക്കുകള്‍ തെറ്റിച്ചു. ഇതിനാല്‍ നിര്‍മാണം മൂന്ന് നിലയില്‍ ഒതുക്കി. നാലാം നിലയുടെ പില്ലര്‍ മാത്രം നിര്‍മിച്ചവനസാനിപ്പിച്ചു. രണ്ട് ലിഫ്റ്റും ചവിട്ട് പടിയും കൂടുതലായി നിര്‍മിക്കും.മുകളിലത്തെ നിലയിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് സ്ഥലപരിമിതി മൂലം ചരിഞ്ഞ പാത തല്‍ക്കാലം നിര്‍മ്മിക്കുന്നില്ല. ഈ വര്‍ഷം തന്നെ ഈ കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
2013 ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ ചീയപ്പാറ ദുരുന്തഘട്ടത്തില്‍ അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയാണ് ആശുപത്രിയുടെ വികസനത്തിന് ഭരണാനുമതി നല്‍കിയത്. ആഗസ്റ്റ് ആറിന് ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രിക്ക് അടിമാലിയിലെ മാധ്യമ പ്രവര്‍ത്തകര്‍ നിവേദനം നല്‍കി. അന്ന് വൈകുനേരം കൂടിയ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ആശുപത്രിയുടെ വികസനത്തിന് ഭരണാനുമതി നല്‍കി.
5 നിലകളില്‍ കെട്ടിട സമുച്ചയം, 11 ഡോക്ടര്‍മാര്‍, 24 പാരാമെഡിക്കല്‍ സ്റ്റാഫ്,ആധുനിക സൗകര്യമുള്ള എക്‌സറെ യൂണിറ്റ്,ആംബുലന്‍സ് സൗകര്യം എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. ഏകദേശം ഒരു കോടി കൂടി ലഭിച്ചാല്‍ അഞ്ചുനില പൂര്‍ത്തിയാക്കുവാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."