HOME
DETAILS
MAL
10 രൂപയുടെ പ്ളാസ്റ്റിക് നോട്ടുകള്‍ക്ക് അനുമതി നല്കി
backup
March 18 2017 | 00:03 AM
ന്യുഡല്‍ഹി: പത്ത് രൂപയുടെ പ്ളാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുന്നതിന് റിസര്‍വ് ബാങ്കിന് അനുമതി നല്‍കിയതായി ധനകാര്യ വകുപ്പ് സഹമന്ത്രി അര്ജുന് റാം മേഘ്വാള് അറിയിച്ചു.
കൂടുതല്‍ക്കാലം നിലനില്‍ക്കുമെന്നതിനാലാണ് പ്ളാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുന്നത്. ഇത്തരം നോട്ടുകള്‍ പുറത്തിറക്കുമെന്ന് 2014ല്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
മൂല്യം നിര്‍ണയിക്കുന്ന അക്കങ്ങള്‍ അടിവരയിടുകയോ നേര്‍ത്ത പാളി പതിക്കുകയോ ചെയ്യും.
പരീക്ഷണാര്‍ഥം ഇന്ത്യയിലെ അഞ്ച് നഗരങ്ങളില്‍ നോട്ടുകള്‍ പുറത്തിറക്കും. തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി ലോക്സഭയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."