പ്രവാസികളുടെ വാര്‍ഷികാവധി ടിക്കറ്റ് നല്‍കുന്നതിലും ഭേദഗതി
ദോഹ: അഞ്ചാം ഗ്രേഡിലും അതിന് മുകളിലുമുള്ള പ്രവാസി ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഇനി വാര്‍ഷികാവധിക്ക് കുടുംബത്തിനു കൂടിയുള്ള യാത്രാ ടിക്കറ്റ് ലഭിക്കുകയുള്ളൂവെന്ന് അധികൃതര്‍.
അഞ്ചാം ഗ്രേഡില്‍ താഴെയുള്ള പ്രവാസി ഉദ്യോഗസ്ഥന് എക്കോണമി ക്ലാസ് ടിക്കറ്റ് ആനുകൂല്യം ലഭിക്കും. എന്നാല്‍ കുടുംബത്തിന് യാത്രാ ടിക്കറ്റ് കിട്ടില്ല. വാര്‍ഷികാവധിക്ക് പോകുന്നില്ലെങ്കില്‍ യാത്രാ ടിക്കറ്റ് നിരക്ക് പണമായി പ്രവാസി ഉദ്യോഗസ്ഥര്‍ക്ക് സ്വീകരിക്കാം. ഉദ്യോഗസ്ഥരുടെ വായ്പാ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മുന്‍കൂര്‍ തുക ശമ്പളത്തില്‍ നിന്ന് മാസാടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ സേവനത്തിന്റെ അവസാനമോ കണക്കാക്കി ഈ തുക തിരികെ ഈടാക്കും. മുന്‍കൂര്‍ തുക വാങ്ങുന്ന തിയതി മുതല്‍ അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നാകും തുക ഈടാക്കുക. വിവാഹ വായ്പയുടെ തുക അമ്പതിനായിരത്തില്‍ നിന്ന് ഒരുലക്ഷം റിയാലാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒന്നിലധികം തവണ വിവാഹ വായ്പക്ക് അപേക്ഷിക്കാമെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാര്‍ഷികാടിസ്ഥാനത്തില്‍ എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ അവധി എടുത്തിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി മൂന്ന് പ്രവൃത്തി ദിവസമോ അല്ലെങ്കില്‍ വര്‍ഷത്തില്‍ പത്ത് പ്രവൃത്തി ദിവസങ്ങളോ രോഗാവധിയെടുത്താല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പ്രൊബേഷന്‍ കാലയളവില്‍ ഉദ്യോഗസ്ഥന്‍ അസുഖബാധിതനായാല്‍ പ്രബേഷന്‍ കാലാവധി നീട്ടി കിട്ടും.
ഇരട്ടക്കുട്ടികളെ പ്രസവിക്കുന്ന വനിതാ ഉദ്യോഗസ്ഥക്ക് 90 ദിവസത്തെ പ്രസവാവധി ലഭിക്കും. 60 ദിവസത്തെ അധിക ശമ്പളവും ലഭിക്കും. മാത്രമല്ല കുഞ്ഞിനെ മുലയൂട്ടാനായി പ്രവൃത്തി ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ അനുവദിക്കുന്നത് ഒരു വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായും നീട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."