ആലുവയിലെ അശാസ്ത്രീയ ഗതാഗത പരിഷ്കാരം: സംയുക്ത സമരസമിതിയുടെ രണ്ടാംഘട്ട സമരം ആരംഭിച്ചു
ആലുവ: നഗരത്തിലെ അശാസ്ത്രീയ ഗതാഗത പരിഷ്ക്കാരത്തിനെതിരേ സംയുക്താ സമര സമിതിയുടെ രണ്ടാം ഘട്ട സമരം ആരംഭിച്ചു.
ആലുവ റെയില്‍വേ സ്റ്റേഷന് സ്ക്വയറില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ സെന്റ്.ജോണ്‍സ് ബാപ്സ്റ്റിറ്റ് പള്ളി വികാരി റവ. ഫാ.പ്രൈസ് തൈപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി.സലീം, എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.എം കുഞ്ഞുമോന്, ജനതാദള്‍ (യു), സംസ്ഥാന കമ്മിറ്റിയംഗം എം.എ ടോമി, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് ഷിബു ബക്കര്‍, വെല്‍ ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.കെ.സുധീര്‍, കോറ വൈസ് പ്രസിഡന്റ് പി.എ. ഹംസക്കോയ, നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, കൗണ്‍സിലര്‍മാരായ ഓമന ഹരി, മിനി ബൈജു, ശ്യാം പത്മനാഭന്, കെ.ജെ.ഡൊമിനിക്, ടി.ജി സണ്ണി, പി.എംസഹീര്, സി.കെ ബാബു, എം.പത്മനാഭന് നായര്‍, ജോണി മൂത്തേടന് എന്നിവര്‍ സംസാരിച്ചു. മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് ഇ.എം നസീര്‍ ബാബു സ്വാഗതവും, ജനറല്‍ സെക്രട്ടറി എ.ജെ റിയാസ് സ്വാഗതവും പറഞ്ഞു.
സൂചനത്തിലൂടെ പരിഷ്ക്കാരണങ്ങള്ക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ ചക്രസ്തംഭനം ഉള്‍പ്പെടെയുള്ള സമരങ്ങളുമായി സംയുക്താ സമിതി മുന്നോട്ട് വരുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."