HOME
DETAILS
MAL
യമന്‍ തീരത്ത് അഭയാര്‍ഥി ബോട്ടിനു നേരെ ആക്രമണം; 42 മൃതദേഹങ്ങള്‍ കണ്ടെടുത്തു
backup
March 18 2017 | 00:03 AM
സന്‍ആ: യമനിലെ ഹുദൈദ തുറമുഖത്ത് അഭയാര്‍ഥി ബോട്ടിനു നേരെ ഹെലികോപ്ടര്‍ ആക്രമണത്തില്‍ 42 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സൊമാലിയന്‍ അഭയാര്‍ഥികളാണ് കൊല്ലപ്പെട്ടത്. ജനീവ ആസ്ഥനമാക്കിയ ഇന്റര്‍നാഷനല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷനാണ് ഇക്കാര്യം അറിയിച്ചത്. യുദ്ധം രൂക്ഷമായ യമനില്‍ നിന്ന് സുദാനിലേക്ക് പോകുകയായിരുന്നു ബോട്ടെന്ന് ഹുദൈദയിലെ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥന് മുഹമ്മദ് അല്‍ അലി പറഞ്ഞു. അപ്പാഷെ ഹെലികോപ്ടറാണ് ആക്രമണം നടത്തിയത്. ബാബ് അല്‍ മന്ദെപിലായിരുന്നു ഇത്. ബോട്ടില്‍ 80 പേരുണ്ടായിരുന്നുവെന്നാണ് വിവരം. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."