കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതോപയോഗം നിയന്ത്രിക്കും
തൊടുപുഴ: ജൈവനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതമായ ഉപയോഗം നിയന്ത്രിക്കുവാന്‍ എല്ലാ കര്‍ഷകരും ശ്രദ്ധിക്കണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കീടനാശിനിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി നിലവിലുള്ള പ്ലാന്റ് ഹെല്ത്ത്അഗ്രോക്ലിനിക്കുകളും പെസ്റ്റ് സര്‍വയിലന്‍സ് സംവിധാനവും കര്‍ഷകര്‍ ഉപയോഗിക്കണം. കൃഷി ഓഫീസറുടെ കുറിപ്പോടുകൂടി മാത്രമെ എല്ലാ കീടനാശിനി വ്യാപാരികളും കീടനാശിനികള്‍ വില്പന നടത്താന്‍ പാടുള്ളൂ. കൃഷി ഓഫീസറുടെ കുറിപ്പോടുകൂടിയല്ലാതെ നിയമവിരുദ്ധമായി കീടനാശിനികള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ നിരോധിത കീടനാശിനികളുടെ വില്പനയും വിതരണവും തടയുന്നതിനായി ജില്ലാതല സ്ക്വാഡ് ശക്തിപ്പെടുത്തും. നിരോധിത കീടനാശിനികളുടെ വില്പനയോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അടുത്തുള്ള കൃഷി ഓഫീസറെയോ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെയോ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."