യു.പി മുഖ്യമന്ത്രി: മനോജ്കുമാര്‍ സിന്‍ഹക്ക് സാധ്യത
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ബി.ജെ.പി പരിഗണിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ സാധ്യത കേന്ദ്ര റെയില്‍വെ സഹമന്ത്രി മനോജ് കുമാര്‍ സിന്‍ഹയ്ക്ക്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യയെ തെരഞ്ഞെടുക്കുമെന്നായിരുന്നു അഭ്യൂഹമെങ്കിലും പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമതിഷായുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് സിന്‍ഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
മനോജ് സിന്‍ഹക്ക് പുറമെ കേശവ് പ്രസാദ് മൗര്യ, രാജ്‌നാഥ് സിങ് തുടങ്ങിയവരുടെ പേരും നേരത്തെ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ജനങ്ങളുമായി ഏറ്റവും കൂടുതല്‍ ഇടപഴകുന്ന നേതാവാണ് മനോജ് സിന്‍ഹയെന്ന് കണ്ടെത്തിയാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കാരണമെന്ന് പറയപ്പെടുന്നു. ബി.ജെ.പിയുടെ ഉത്തര്‍പ്രദേശിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രതിനിധിയെന്ന പരിഗണനയും സിന്‍ഹക്കുണ്ട്.
അതേസമയം നിയമസഭ ാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി ബി.ജെ.പി എം.എല്‍.എമാര്‍ ഇന്ന് ലഖ്‌നൗവില്‍ യോഗം ചേരും.
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ഭുപേന്ദ്ര യാദവ് എന്നിവര്‍ യോഗത്തില്‍ നിരീക്ഷകരായി എത്തും. മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തില്‍ സിന്‍ഹയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം മൗനം പാലിക്കുകയാണ്.
തങ്ങളുടെ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുന്നതിനായി എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസങ്ങളിലായി ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം ഇന്ന് വൈകീട്ട് നാലിന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയെന്ന് പുതിയ വാദവുമായി യു.പി ബി.ജെ.പി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി. ഇന്നത്തെ യോഗത്തില്‍ നിയമ സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്നും 19ന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു.
യു.പിയില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
മനോജ് സിന്‍ഹയെ മുഖ്യമന്ത്രിയാക്കുമോയെന്ന ചോദ്യത്തെപ്പോലും മൗര്യ പൂര്‍ണമായും അവഗണിച്ച് തന്റെ സാധ്യതയിലേക്ക് ഊന്നിയാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."