വായനാവാരം സമാപിച്ചു
കോട്ടയം: പി.എന്‍ പണിക്കരുടെ സ്മരണാര്‍ഥം ജില്ലയില്‍ നടന്നുവന്നിരുന്ന വായനവാരാഘോഷം സമാപിച്ചു.
വായനക്കൂട്ടായ്മ, വായന-വര, സെമിനാര്‍, വായന ക്വിസ്- ചിത്രരചന മത്സരങ്ങള്‍ തുടങ്ങിയ പരിപാടികളാണു വായനവാരാഘോഷത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നടന്നത്.
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരതാമിഷന്‍, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പബ്ലിക് ലൈബ്രറി, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വായനവാരാഘോഷം സംഘടിപ്പിച്ചത്.
സമാപനത്തോടനുബന്ധിച്ച് സെന്റ ജോര്‍ജ്ജ് വൊക്കേഷണല്‍ ഹൈസ്‌കൂളില്‍ നടന്ന മലയാളം പത്രവായന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എബി ബേബി, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആരതി രാജ് എന്നിവരും ഇംഗ്ലീഷ് പത്രവായന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലൂക്ക് ബൈജു, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്‍സി മാത്യു എന്നിവരും ഒന്നാം സ്ഥാനം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."