HOME
DETAILS
MAL
കോടിമത മാലിന്യ പ്രശ്നം: അടിയന്തിര പരിഹാരം വേണമെന്ന് ജില്ലാ വികസന സമിതി
backup
June 26 2016 | 02:06 AM
കോട്ടയം: കോടിമത പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യ പ്രശ്നത്തിനും കച്ചവടക്കാരുടെ ലൈസന്‍സ്, ഫുഡ് സേഫ്റ്റി ലൈസന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കും അടിയന്തിര പരിഹാരം കാണണമെന്നു കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി. കഴിഞ്ഞദിവസം പരിശോധന നടത്തിയ ജില്ലാ സ്ക്വാഡും സ്ഥിതിഗതി തൃപ്തികരമല്ലെന്നു റിപ്പോര്‍ട്ട് ചെയതിരുന്നു.
നടപടി സ്വീകരിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം മുനിസിപ്പല്‍ സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി നിര്‍ദേശം നല്കി. തിരുനക്കര മൈതാനത്ത് സ്റ്റേജിനു സമീപമുളള ശുചിമുറികളിലെ മാലിന്യം നീക്കം ചെയ്ത് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."