HOME
DETAILS
MAL
കുണ്ടറ പീഡനം: അമ്മയേയും മുത്തച്ഛനേയും നുണപരിശോധനയ്ക്ക് വിധേയരാക്കും
backup
March 18 2017 | 04:03 AM
കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായി പത്ത് വയസ്സുകാരി മരിച്ച സംഭവത്തില്‍ അമ്മയേയും മുത്തച്ഛനേയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച് ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇതിനായി കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും.
കസ്റ്റഡിയില്‍ കഴിയുന്നവര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ് അറിയിച്ചു. പെണ്‍കുട്ടിയുടെ സഹോദരിയുടെ മൊഴിയെടുത്ത ശേഷം ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലിസ് തീരുമാനം.
ഇക്കഴിഞ്ഞ ജനുവരി 15നാണു പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."