ഫര്‍ണിച്ചര്‍ എക്സ്പോ ജൂലൈയില്‍ കോഴിക്കോട്ട്
കോഴിക്കോട്: ഇന്ത്യയില്‍ നിന്നു ഗള്‍ഫ്-യൂറോപ്യന്‍ നാടുകളിലേക്കുള്ള മര ഫര്‍ണിച്ചറിന്റെ കയറ്റുമതി ഇപ്പോള്‍ വര്‍ധിച്ചതായി ഇന്ത്യന്‍ ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. മുന്‍പ് മലേഷ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മരമടക്കം നമ്മുടെ നാട്ടിലേക്കു കൊണ്ടുവരികയാണെങ്കില്‍ ഇപ്പോള്‍ ഫര്‍ണിച്ചര്‍ രംഗത്ത് വിദേശ വിപണിയിലേക്ക് ഏറെ സാധ്യതകളാണ് ഇന്ത്യയിലെ വ്യാപാരികള്‍ക്ക് തുറന്നു കിട്ടിയിരിക്കുന്നത്. ഇത് സമര്‍ഥമായി ഉപയോഗപ്പെടുത്താനും പുതിയ വ്യാപാരികളെ ഈ മേഖലയിലേക്ക് ആകര്ഷിപ്പിക്കാനുമായി ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് ജൂലൈ 14, 15, 16 തിയതികളില്‍ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ അന്തര്‍ദേശീയ ഫര്‍ണിച്ചര്‍ എക്സ്പോ സംഘടിപ്പിക്കും.
300 സ്റ്റാളുകളിലായി 6000ത്തില്‍പ്പരം പുതിയ ഡിസൈനുകള്‍ സ്റ്റാളുകളിലൂടെ പ്രദര്‍ശനത്തിനും വില്പനക്കുമായി എത്തുന്നുണ്ട്. ഫര്‍ണിച്ചര്‍ എക്സ്പോയുടെ സ്റ്റാള്‍ ബുക്കിങ് ഉദ്ഘാടനം ഡാഫോ കിനാലൂര്‍ പ്രൊപ്രൈറ്റര്‍ ഹമീദിനു നല്കി ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടോമി പുളിക്കാട്ടില്‍, മുന്‍ പ്രസിഡന്റ് കെ.പി രവീന്ദ്രന് എന്നിവര്‍ നിര്‍വഹിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഇഫ്മ ചെയര്മാന് ടി. ഗിരിവാസന്‍, ജനറല്‍ കണ്‍വീനര്‍ പി. സെമീര്‍ ബാബു, മറ്റു ഭാരവാഹികളായ അബ്ദുല്‍ ഹമീദ് കെപീസ്, പി. ജയചന്ദ്രന്, ഫൈസല്‍ നന്നാട്ട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."