പ്രതിഭകള്‍ക്ക് ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്‌സിന്റെ ആദരം
കോഴിക്കോട്: വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഫാറൂഖ് കോളജിലെ പൂര്‍വവിദ്യാര്‍ഥികളെയും ഇന്റര്‍ സോണ്‍ വിജയികളെയും ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഫോസ) ആദരിച്ചു.
സ്റ്റാര്‍ ഫെസ്റ്റ്-18 എന്ന പേരില്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ചലച്ചിത്രതാരം പത്മശ്രീ ഭരത് ബാലചന്ദ്ര മേനോനെ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.കെ അഹമ്മദ് ഉപഹാരം സമ്മാനിച്ചു. ഫോസ പ്രസിഡന്റ് കെ. കുഞ്ഞലവി അധ്യക്ഷനായി. മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അനീസ് കെ. മാപ്പിളയെ സാഹിത്യകാരി കെ.പി സുധീര ഉപഹാരം നല്‍കി ആദരിച്ചു.
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ അംഗങ്ങളായ വൈ.പി മുഹമ്മദ് ശരീഫ്, പി.സി അനുരാഗ് എന്നിവര്‍ക്ക് ഫാറൂഖ് കോളജ് മാനേജര്‍ സി.പി കുഞ്ഞിമുഹമ്മദ് ഉപഹാരം കൈമാറി.
കലാപ്രതിഭ കെ.സി വിവേകിന് എന്‍.കെ മുഹമ്മദലി ഉപഹാരം നല്‍കി. ഇന്റര്‍ സോണ്‍ വിജയികളെ ബാലചന്ദ്ര മേനോന്‍ ഉപഹാരം നല്‍കി ആദരിച്ചു. എ സോണ്‍ ഫുട്‌ബോള്‍ ജേതാക്കള്‍ക്ക് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉപഹാരം സമ്മാനിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. കെ.എം നസീര്‍, ആര്‍.യു.എ സെക്രട്ടറി പ്രൊഫ. എ. കുട്ട്യാലിക്കുട്ടി, മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ സംസാരിച്ചു. ബാലചന്ദ്ര മേനോന്‍, അനീസ് കെ. മാപ്പിള എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഫോസ സെക്രട്ടറി ഡോ. പി.പി യൂസുഫലി സ്വാഗതവും ട്രഷറര്‍ കെ.ടി ഹസന്‍ കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."