ബോട്ട് ചാലില്‍ വലയിട്ട് മീന്‍ പിടിത്തം: കുമരകം-മുഹമ്മ സര്‍വീസ് മുടങ്ങുന്നു
കുമരകം: ബോട്ട് ചാലില്‍ മത്സ്യത്തൊഴിലാളികള്‍ വലയിട്ട് മീന്‍ പിടിക്കുന്നതുമൂലം രാത്രികാല കുമരകം മുഹമ്മ ബോട്ട് സര്‍വീസ് മുടങ്ങുന്നു.
കുമരകത്തു നിന്നും വൈകിട്ട് എട്ടിന് മുഹമ്മയ്ക്ക് പുറപ്പെടുന്ന സര്‍വീസിനെ ബാധിക്കുന്നതിനാല്‍ നിരവധി യാത്രക്കാര്‍ വലയുന്നു.
ഈ ആഴ്ച രണ്ടുതവണയാണ് ഇത്തരത്തില്‍ സര്‍വീസ് മുടങ്ങിയത്.
രാത്രികാല സര്‍വീസില്‍ ബോട്ടിന്റെ പ്രൈാപ്പല്ലറില് ചുറ്റുന്ന വല രാവിലെ മുറുച്ചുമാറ്റി ഗതാഗതയോഗ്യമാക്കാന്‍ വൈകുന്നതു മൂലം മുഹമ്മയില്‍ നിന്ന് കുമരകത്തേക്ക് 5.45ന് പുറപ്പെടേണ്ട ബോട്ട് സര്‍വീസ് മുടങ്ങുന്നു.
വേമ്പനാട്ടുകായലില്‍ ബോട്ട് ചാലുകളില്‍ വല ഇട്ട് മീന്‍ പിടിത്തം നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ നിയമം പാലിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയാറാകത്തതാണു ബോട്ട് യാത്ര മുടങ്ങാന്‍ കാരണം. രാത്രികാലത്ത് അടിയന്തിര ഘട്ടത്തില്‍ ജലയാത്രക്കു തടസം വരാതിരിക്കാനാണ് ബോട്ട് ചാലില്‍ വലയിട്ട് മീന്‍ പിടുത്തം സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. വര്‍ഷകാലത്ത് നടുകായലില്‍ യന്ത്രം നിലച്ചാല്‍ വന്‍ ദുരന്തമുണ്ടാകാന്‍ ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."