ഐക്യമുള്ള മഹല്ലുകളിലേ പുരോഗതിയുണ്ടാകൂവെന്ന്
വാടാനപ്പള്ളി : ജനങ്ങള്‍ക്കിടയില്‍ ഐക്യവും യോജിപ്പും ഉള്ള മഹല്ലുകളില്‍ മാത്രമേ പുരോഗതിയുണ്ടാകൂ എന്നു വാടാനപ്പള്ളി റെയ്ഞ്ച് പ്രസിഡന്റ് എ.ടി.എം ഫൈസി അഭിപ്രായപ്പെട്ടു. വാടാനപ്പള്ളി തെക്കെ മഹല്ല് ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡന്റ് കെ.കെ ഹനീഫ ഹാജി അധ്യക്ഷനായി. വഖഫ് ബോര്‍ഡ് നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ ഭരണസമിതി മൂന്നു വര്‍ഷം പൂര്‍ത്തിയായതിനു ശേഷമുള്ള ജനറല്‍ ബോഡിയാണു നടന്നത്. ജനറല്‍ ബോര്‍ഡില്‍ നിന്നും പുതിയ ഭരണ സമിതിയെ തെരെഞ്ഞടുക്കുന്നതിനു വഖഫ് ബോഡിന്റെ നിരോധന ഉത്തരവു നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു നടന്നില്ല. പങ്കെടുത്ത ഭൂരിഭാഗം ആളുകളും നിലവിലെ ഭരണ സമിതിക്കു പൂര്‍ണ പിന്തുണ നല്‍കി. പള്ളി വഖഫ് സ്ഥലത്തു പ്രവര്‍ത്തിക്കുന്ന ദാറുല്‍ അമാന്‍ അറബിക് കോളജ് മഹല്ല് കമ്മിറ്റി ഏറ്റെടുക്കണമെന്ന പ്രമേയവും സര്‍വ്വസമ്മതം പാസാക്കി. മഹല്ല് സെക്രട്ടറി നൂറുദ്ദീന്‍ യമാനി, ട്രഷറര്‍ പി.എ മുഹമ്മദ് മോന്‍ ഹാജി, എ.കെ ഉമ്മര്‍, പി.ബി സിദ്ധീഖുല്‍ അക്ബര്‍ മുസ്‌ലിയാര്‍, ഹനീഫ ഹാജി അറക്കല്‍, കരീം ഹാജി , പി.എച്ച് ഷാഹുല്‍ ഹമീദ് , വി.എ മുഹമ്മദ് , ഹനീഫ ഹാജി, ആര്‍.കെ മുഹമ്മദാലി , ഷാഹുല്‍ ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."