ഫ്രീഡം മെലഡി എഫ്.എം റേഡിയോ പ്രക്ഷേപണം തുടങ്ങി
തൃശൂര്‍ : ജയില്‍ അന്തേവാസികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും ശിക്ഷാ കാലാവധിയ്ക്കു ശേഷം സാധാരണ ജീവിതം നയിക്കുന്നതിനു അവരെ പ്രാപ്തരാക്കുന്നതിനുമുള്ള കലാപ്രകടനത്തിനു അവസരമൊരുക്കുന്നതിനു ആരംഭിച്ച ഫ്രീഡം മെലഡി എഫ്.എം റേഡിയോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.
അന്തേവാസികളുടെ സര്‍ഗ്ഗശേഷി അവതരിപ്പിക്കുന്നതിനു എഫ്.എം റേഡിയോയിലൂടെ കഴിയും. വൈകുന്നേരം ആറു മുതല്‍ ഏഴു വരെയാണു പ്രക്ഷേപണം. സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം വിയ്യൂരും സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെയും ആഭിമുഖ്യഖത്തില്‍ അന്തേവാസികള്‍ക്കായുളള സംയുക്ത തൊഴില്‍ പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി നിര്‍വഹിച്ചു.
നാഷണല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ 15 പേര്‍ക്കാണു പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അഡ്വാവന്‍സ് ഡിപ്ലോമ ഇന്‍ ഒപ്റ്റിക് ഫൈബര്‍ ആന്‍ഡ് സി.സി.ടി.വി സര്‍വെയ്‌സ് ലന്‍സ് എന്ന വിഷയത്തില്‍ ഓണ്‍ലൈനായാണു കോഴ്‌സ് പൂര്‍ത്തിയാക്കിയത്. കാലഹരണപ്പെട്ട കോഴ്‌സുകള്‍ നിര്‍ത്തി തൊഴില്‍ സാധ്യതയുളള കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചതിനു 1.5 ലക്ഷം രൂപ ചെലവഴിച്ചു.
2017-18 സാമ്പത്തിക വര്‍ഷം തൊഴില്‍ പരിശീലനത്തിനു 13 ലക്ഷം രൂപയാണു സര്‍ക്കാര്‍ അനുവദിച്ചത് എന്നും മന്ത്രി അറിയിച്ചു. 60 സെന്റ് സ്ഥലത്തു കരനെല്‍ കൃഷിക്കു മന്ത്രി വിത്തു വിതച്ചു. ജയിലില്‍ പുതുതായി ഉല്‍പ്പാദിപ്പിക്കുന്ന സോപ്പ് പൗഡര്‍, ഹാന്റ് വാഷ്, ഡിഷ് വാഷ്, ചിക്കന്‍ ഫ്രൈ എന്നിവ മന്ത്രി പുറത്താക്കി.
തടിയിലുളള കളിപ്പാട്ടങ്ങളും ചിരട്ടയിലുളള കൗതുക വസ്തുക്കളും ജയിലില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നു അധ്യക്ഷനായ സൂപ്രണ്ട് എം.കെ വിനോദ് കുമാര്‍ പറഞ്ഞു. സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ.എന്‍.ബി സുരേഷ് കുമാര്‍, ജയില്‍ അഡൈ്വസറി ബോര്‍ഡ് അംഗം പ്രദീപ് കുമാര്‍, ജെ.എസ്.എസ് ഡയറക്ടര്‍ സുധ, വെല്‍ഫെയര്‍ ഓഫീസര്‍മാരായ ഒ.ജെ തോമസ്, സജി സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."