മണിപ്പൂര്‍ ജനത എന്നെ തിരസ്കരിച്ചു: ഇറോം ശര്‍മിള
കോഴിക്കോട്: മണിപ്പൂരിലെ ഉരുക്കു വനിത ഈറോംശര്മിളക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ സ്വീകരണം നല്കി.രാഷ്ട്രീയവും മനുഷ്യ ജീവിതവും വേറിട്ടു നില്ക്കേണ്ടതല്ലെന്നും ഇവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും ഈറോം ശര്‍മിള പറഞ്ഞു. മണിപ്പൂരുകാര്‍ തന്റെ അധ്വാനത്തെ തിരസ്കരിച്ചെന്ന ദുഖവും അവര്‍ പങ്കുവെച്ചു. മണിപ്പൂര്‍ ജനത ഇത്രയും കാലം ചെയ്ത ത്യാഗത്തിന്റെ ഫലമല്ല ഇന്നനുഭവിക്കുന്നത്. അവര്‍ക്ക് എല്ലാം നഷ്ടമായെന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ പ്രകൃതി ഭംഗിയെയും രാഷ്ട്രീയ സാഹചര്യത്തെയും അഭിനന്ദിച്ചുകൊണ്ടാണ് ഈറോം ശര്‍മിള വിദ്യാര്‍ഥികളുമായി സംവദിച്ചത്. അറബിക്കടലിന്റെ മനോഹാരിത ആവോളം ആസ്വദിച്ചെന്നും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം തീര്‍ത്തും തൃപ്തികരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലബാര്‍ ക്രിസ്ത്യന്‍ കോളജ് ജേണലിസം ഡിപ്പാര്‍ട്മെന്റിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍. പ്രിന്‍സിപ്പാള്‍ ഗോഡ്വിന് സാംറാജ് ഉപഹാരം നല്കി. ജേണലിസം വിഭാഗം മേധാവി ആര്.വി സന്തോഷ്, ഗായത്രി ബൈജു, ഷബ്ന, അസോസിയേഷന് സെക്രട്ടറി ശഫീഖ് ചുണ്ടക്കാടന്‍ സംബന്ധിച്ചു.
[caption id="attachment_271441" align="aligncenter" width="600"] മണിപ്പൂരിലെ ഉരുക്കുവനിത കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥികളോടൊപ്പം[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."