വാറ്റ്: വരുമാന വര്‍ധനവ് പ്രതീക്ഷയോടെ ജി.സി.സി രാജ്യങ്ങള്‍
ജിദ്ദ: എണ്ണവില തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ നികുതി ഘടനയിലേക്കുള്ള ചുവടുമാറ്റം വലിയ തോതില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ ജി.സി.സി രാജ്യങ്ങള്‍. അടുത്ത വര്‍ഷം മുതല്‍ മൂല്യവര്‍ധിത നികുതി പിരിക്കാനുള്ള നിയമനടപടികള്‍ ഏറെക്കുറെ എല്ലാ രാജ്യങ്ങളും പൂര്‍ത്തീകരിച്ചു.
ഉല്‍പ്പന്നങ്ങളുടെ പുറത്ത് അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതിയാണ് ഏര്‍പ്പെടുത്തുക. ഭക്ഷ്യ ഉല്‍പ്പന്നങ്ങളെ നികുതിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി, വെള്ളം നിരക്കുകള്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഏറ്റവും ചുരുങ്ങിയത് 1200 കോടി റിയാലെങ്കിലും അടുത്ത വര്‍ഷം മാത്രം മൂല്യവര്‍ധിത നികുതിയിലൂടെ സഊദിക്ക് ലഭിക്കും. ഉല്‍പ്പാദനം കുറച്ചിട്ടും എണ്ണവില ഗണ്യമായി ഉയരാത്ത സാഹചര്യത്തില്‍ പുതിയ വരുമാന സാധ്യത രാജ്യങ്ങള്‍ക്ക് ഏറെ തുണയാകും. എണ്ണയിതര മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാനുള്ള തീരുമാനവും ജി.സി.സി സമ്പദ്ഘടനക്ക് കരുത്ത് പകര്‍ന്നേക്കും.
മൂല്യവര്‍ധിത നികുതിക്കു പിന്നാലെ മറ്റു സാധ്യതകളും ഗള്‍ഫ് രാജ്യങ്ങള്‍ ആരായുന്നുണ്ട്. വരുമാന നികുതി എന്ന ആശയത്തെ തല്‍ക്കാലം എല്ലാ ഗള്‍ഫ് രാജ്യങ്ങളും എതിര്‍ക്കുകയാണ്. സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചും സര്‍ക്കാര്‍ വക സബ്‌സിഡികള്‍ പൂര്‍ണമായി എടുത്തുകളഞ്ഞും പ്രതിസന്ധി മറികടക്കാനുള്ള നീക്കവും തുടരും.
പുകയില, ഊര്‍ജദായക പാനീയങ്ങള്‍ എന്നിവക്ക് വാറ്റ് ബാധകമാകുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും ഉണ്ടായിട്ടുമില്ല. മൂല്യവര്‍ധിത നികുതിയുടെ വരവോടെ, ഉപഭോക്താക്കളുടെ ഷോപ്പിങ് മനോഭാവത്തില്‍ കാതലായ മാറ്റത്തിന് സാധ്യതയില്ലെന്നാണ് റീട്ടെയില്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."