കെട്ടിട നിര്‍മാണം: പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കണം
പാലക്കാട്: കെട്ടിടങ്ങള്‍ പരിസ്ഥിതിക്ക് ദോഷമില്ലാതെ നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥ വികസനം ഉണ്ടാകുന്നത്. അതിനാല്‍ പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലേക്ക് നാം തിരിച്ചു പോകണമെന്ന് ജില്ലാ ടൗണ്‍ പ്ലാനര്‍ വി.എ ഗോപി പറഞ്ഞു. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും അവബോധന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി നിയമങ്ങളെക്കുറിച്ച് അറിയാതെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും പിന്നീട് അവയുടെ നിലനില്‍പ്പിനായി നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യാറുണ്ട്. ഇതിന്റെ ഭാഗമായാണ് എന്‍ജിനീയര്‍മാര്‍, പ്ലാനര്‍മാര്‍, ആര്‍ക്കിടെക്ടുമാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ശില്പശാല സംഘടിപ്പിച്ചത്.
വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവ നിര്‍മിക്കുമ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. മലിനീകരണം നിയന്ത്രണ വിധേയമാണെങ്കില്‍ മാത്രമേ ബോര്‍ഡിന്റെ അനുമതി ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം അത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതിനുള്ള അധികാരം മലിനീകരണ നിയന്ത്രണ ബോര്‍ഡിനുണ്ടെന്ന് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്ത എന്വയണ്മെന്റല് എന്‍ജിനീയര്‍ എം.എന്‍ കൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."