പുസ്തകങ്ങളെ ഉത്തമ സുഹൃത്താക്കണം: സുരേഷ്കുറുപ്പ് എം.എല്‍.എ
കോട്ടയം: പുസ്തകങ്ങളെ ഉത്തമ സുഹൃത്താക്കണമെന്ന് വിദ്യാര്‍ഥികളോട് സുരേഷ് കുറുപ്പ് എം.എല്‍.എ. വായനാവാരാചരണത്തിന്റെ സമാപന സമ്മേളനോദ്ഘാടനം കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നവര്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഒറ്റപെടില്ല. സംസ്കാര സമ്പന്നമായ ഭാഷ സ്വായത്തമാക്കാന്‍ വായനയിലൂടെ സാധിക്കും.
സ്വന്തം കാലില്‍ നില്ക്കാന് കരുത്ത് നല്‍കുന്നതാണു വായനയെന്നും പാഠപുസ്തകങ്ങള്‍ക്ക് പുറമെ മറ്റു പുസ്തകങ്ങളും വായിക്കുന്നതിന് സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ സുജാതന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.കെ.രജ്ഞിത്ത്, നീണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി കുഞ്ഞുമോന്, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ ശിവശങ്കരന്, വാര്‍ഡ് അംഗം സിന്ധു ഷമ്മി, മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ്ജ്, സി.എന്‍.ആര്.ഐ ജനറല്‍ സെക്രട്ടറി പി.ജി.എം നായര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് പ്രതിനിധി കൃഷ്ണകുമാര്‍, പ്രിന്‍സിപ്പാള്‍ തോമസ് മാത്യു, പി.ടി.എ പ്രസിഡന്റ് സണ്ണി വെട്ടിക്കാട്ട്, അസാപ്പ് റിസോഴ്സ് പേഴ്സണ്‍ പ്രേം ചന്ദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സ്വാഗതവും ഹെഡ്മാസ്റ്റര് കെ.യു സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. അസാപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘടാനവും ഇതോടൊപ്പം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."