സിനിമ തിയ്യറ്ററിലെ ബാലപീഡനം: പ്രതിയുടെ അറസ്റ്റ് വൈകിപ്പിച്ചതിന് പിന്നില്‍ സി.പി.എം: മുസ്‌ലിം ലീഗ്
കൊപ്പം: പീഡനക്കേസില്‍ പിടിയിലായ തൃത്താലയിലെ മൊയ്തീന്‍കുട്ടിക്ക് സി.പി.എം നേതൃത്വവുമായി അടുത്തബന്ധമാണുള്ളതെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ സി.പി.എം നേതാക്കള്‍ ഇടപെട്ടിട്ടുണ്ടെന്നും മുസ്‌ലിംലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ മാസം 26ന് പരാതി നല്‍കിയിട്ടും പ്രതിയുടെ അറസ്റ്റ് വൈകിയത് ഇത് കൊണ്ടാണ്. പ്രതിക്ക് തങ്ങളുമായി ബന്ധമില്ലെന്നാണ് സി.പി.എം നേതാക്കളുടെ പ്രസ്താവന. മുമ്പ് നടന്ന ഡി.വൈ.എഫ്.ഐ ജാഥയിലെ അംഗങ്ങള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കിയത് മൊയ്തീന്‍കുട്ടിയുടെ വീട്ടിലായിരുന്നുവെന്നും ലീഗ് ഭാരവാഹികള്‍ ആരോപിച്ചു. മുന്‍ എം.എല്‍.എ വി.കെ ചന്ദ്രന്‍ പ്രതിക്ക് കെ.എം.സി.സി ബന്ധമുണ്ടെന്ന രീതിയില്‍ നടത്തിയ പ്രസ്താവന പ്രതിയുടെ സി.പി.എം ബന്ധം പുറത്തായതിലുള്ള ജാള്യത മറക്കാനാണ്.
കെ.എം.സി.സിയുമായോ മുസ്‌ലിംലീഗുമായി മൊയ്തീന്‍കുട്ടിക്ക് ഒരു ബന്ധവുമില്ല. 40വര്‍ഷത്തെ പ്രവാസി ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും കെ.എം.സി.സിയില്‍ ഇയാള്‍ അംഗത്വമെടുത്തിട്ടില്ല. ഒരു ചില്ലിക്കാശ് പോലും ഇയാളില്‍ നിന്നും സംഭാവന വാങ്ങിയിട്ടുമില്ല. ഇക്കാര്യം തൃത്താലയിലും പരിസരത്തുമുള്ളവര്‍ക്കും അറിയാം. എന്നാല്‍ വി.കെ ചന്ദ്രന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണ്.
ആസൂത്രിതമായി പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ വേണ്ടിയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുക വഴി പ്രതിയുടെ പാര്‍ട്ടി ബന്ധം മറച്ചുവെക്കാമെന്നാണ് സി.പി.എം നേതാക്കളുടെ വ്യാമോഹം നടക്കില്ല. കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് സി.പി.എം നേതാക്കള്‍ ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ട്. എങ്ങനെയും രക്ഷപ്പെടുത്താമെന്ന ഉറപ്പ് സി.പി.എം നേതാക്കള്‍ പ്രതിക്ക് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ മൊയ്തീന്‍കുട്ടി പല സി.പി.എം നേതാക്കളുടെ വീടുകളില്‍ എത്തിയതിനും നേതാക്കള്‍ പ്രതിയുടെ വീട്ടിലും വന്നതിനും ദൃക്‌സാക്ഷികളുണ്ട്.
നിലവില്‍ വിസയുള്ളയുണ്ടായിട്ടും വിദേശത്തേക്ക് കടക്കാന്‍ പ്രതിക്ക് നിഷ്പ്രയാസം കഴിഞ്ഞിരുന്നു. പ്രതിക്ക് സി.പി.എം നല്‍കിയ ഉറപ്പിലാണ് മുങ്ങാതിരുന്നത്. പ്രതിയുടെ മൊബൈല്‍ വിളികള്‍ പരിശോധിക്കണമെന്നും അപ്പോഴറിയാം സി.പി.എം നേതാക്കളുമായുള്ള ബന്ധമെന്നും മുസ്‌ലിംലീഗ് നേതാക്കള്‍ പറഞ്ഞു.
കെ.എം.സി.സി പ്രവര്‍ത്തകനാണെന്ന രീതിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംയൂത്ത്‌ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ഇന്ന് വൈകിട്ട് അഞ്ചിന് വി.കെ ചന്ദ്രന്റെ കോടനാട്ടെ വീട്ടിലേക്ക് പ്രതിഷേധ ജാഥ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്തില്‍ അലി, എം.എന്‍ നൗഷാദ് മാസ്റ്റര്‍, ബീരാവുണ്ണി തൃത്താല, കെ.വി ഹിളര്‍, യു.ടി താഹിര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."