ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ്ബ് തിരഞ്ഞെടുപ്പ് ടീം റിവൈവല്‍ പാനലിന് ഉജ്ജ്വല വിജയം
മനാമ: ബഹ്‌റൈനിലെ പ്രഥമ ഇന്ത്യന്‍ പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ ക്ലബ്ബിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കാഷ്യസ് പെരേര നേതൃത്വം നല്‍കുന്ന ടീം റിവൈവല്‍ പാനല്‍ ഉജ്ജ്വല വിജയം നേടി. 12 അംഗ ഭരണസമിതിയിലേക്ക് മൂന്ന് പാനലുകളും സ്വതന്ത്ര സ്ഥാനാര്‍ഥിയുമടക്കം 28 പേരാണ് മത്സരിച്ചത്.
കാഷ്യസ് പെരേര 367 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ എബ്രഹാം േജാണിന് 177 വോട്ടാണ് ലഭിച്ചത്.
ടീം റിവൈവല്‍ വിജയികളും വോട്ടുനിലയും:
റിക്‌സണ്‍ റെബെല്ലൊ (ജന.സെക്രട്ടറി) 278
തങ്കച്ചന്‍ വിതയത്തില്‍ (വൈസ്.പ്രസി.) 296
വര്‍ഗീസ് സിബി (അസി.ജന.സെക്രട്ടറി) 303
അനില്‍കുമാര്‍ (ട്രഷ.) 381
കെ.പി.രാജന്‍ (അസി.ട്രഷ.) 267
സിമിന്‍ ശശി (അസി.എന്റര്‍ടെയ്ന്‍മെന്റ്) 257
ജോസഫ് ജോയ് (ഇന്‍ഡോര്‍ ഗെയിംസ്) 365
വിശ്വാസ് സുബ്രമണ്യ (ക്രിക്കറ്റ്) 300.
ഈ പാനലിലെ ഹരി ഉണ്ണിത്താന്‍ (ബാഡ്മിന്റണ്‍), ഡോ.ജോണ്‍ ചാക്കോ (ടെന്നീസ്) എന്നിവര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചലഞ്ചേഴ്‌സിനുപുറമെ 'റിനൈസന്‍സ് പാനല്‍' എന്ന പേരില്‍ കുര്യന്‍ ജേക്കബ് (വൈ. പ്രസി), അബ്ദുല്ലക്കുട്ടി (അസി. ജന.സെക്ര), ജ്യോതിഷ് കൊയിലാണ്ടി (അസി. ട്രഷറര്‍), ഗോപി നമ്പ്യാര്‍ (എന്റര്‍ടെയ്ന്‍മെന്റ്), ഉമ്മര്‍ കോയില്‍ (അസി. എന്റര്‍ടെയ്ന്‍മെന്റ്) എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ഥിയായി സ്റ്റീവന്‍ കൊനാര്‍ഡ് ഫെര്‍ണാണ്ടസും (അസി. ജന. സെക്ര). മത്സരിച്ചിരുന്നു. എബ്രഹാം േജാണ്‍ഫ എം.ജെ.ജോബ് പാനലായ 'ദി ചലഞ്ചേഴ്‌സി'ലെ എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി നന്ദകുമാര്‍ മാത്രമാണ് ജയിച്ചത്. ഇദ്ദേഹത്തിന് 247 വോട്ട് ലഭിച്ചു. ആര്‍.സ്വാമിനാഥനെയാണ് നന്ദകുമാര്‍ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞു നടന്ന തിരഞ്ഞെടുപ്പ് അഞ്ചുമണിക്ക് അവസാനിച്ചു. 800 ഓളം അംഗങ്ങളുള്ള ക്ലബ്ബില്‍ വോട്ട് ചെയ്യാനായി 558 പേര്‍ എലിജിബിലിറ്റി സ്ലിപ്പ് വാങ്ങിയിരുന്നു. 551 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. സ്റ്റാലിന്‍ ജോസഫ് ഇലക്ഷന്‍ ഓഫിസറും രാമനുണ്ണി, ദേശികന്‍ സുരേഷ് എന്നിവര്‍ പോളിങ് ഓഫിസര്‍മാരുമായിരുന്നു. ആനന്ദ് ലോബോ പ്രസിഡന്റായ കമ്മിറ്റിയാണ് കഴിഞ്ഞ രണ്ടു തവണയായി ഇന്ത്യന്‍ ക്ലബ് ഭരിച്ചുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."