HOME
DETAILS
MAL
ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തിക: വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നു വിദ്യാഭ്യാസ മന്ത്രി
backup
March 18 2017 | 16:03 PM
കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി സി രവീന്ദ്രനാഥ്. കുട്ടിമാക്കൂല്‍ വയലളം എല്‍.പി സ്കൂളില്‍ സ്മാര്‍ട് ക്ലാസ് റൂം ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അധ്യാപക തസ്തിക നിര്‍ണയത്തില്‍ ധനവകുപ്പ് അഭിപ്രായമാരായുകയാണ് ചെയ്തത്. ഇതാണ് സര്‍ക്കാര്‍ തീരുമാനമെന്ന നിലയില്‍ വാര്‍ത്തയായത്. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ ലയിപ്പിക്കുമെന്നും നിലവിലെ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നുമുള്ള തരത്തില്‍ സര്‍ക്കാര്‍ ആലോചിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."