കമ്പാലത്തറയിലേക്കുള്ള കനാലിലെ ജലമൊഴുക്ക് ഉറപ്പാക്കണം: ജലസംരക്ഷണ സമിതി
ചിറ്റൂര്‍: മൂലത്തറയില്‍ നിന്നും കമ്പാലത്തറയിലേക്കുള്ള ഇടതുകനാലിലെ തടസം നീക്കി വെള്ളമൊഴുക്ക് ഉറപ്പാക്കണമെന്ന് മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതി ആവശ്യപ്പെട്ടു. പുതിയ ഷട്ടറുകള്‍കളുടെ സ്ഥാപനത്തിനായി കമ്പാലത്തറ കനാല്‍ മണ്ണു കൊണ്ട് അടച്ചിരിക്കുകയാണിപ്പോള്‍.
കാലവര്‍ഷം ആരംഭിക്കുമ്പോള്‍ സ്വാഭാവികമായി ലഭിക്കേണ്ട പറമ്പിക്കുളം ആളിയാര്‍ പ്രളയജലം ഒഴുകേണ്ട കനാലാണിത്. കമ്പാലത്തറ അണക്കെട്ടിനെ ആശ്രയിക്കുന്നവര്‍ക്കു പുറമെ മീങ്കര ചുള്ളിയാര്‍ അണക്കെട്ടിലേക്ക് വെള്ളമെത്തേണ്ടതും മൂലത്തറയിലെ ഇടതു കനാല്‍ വഴിയാണ്.
മൂലത്തറ ഡാമില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും രണ്ടു മാസത്തിലേറെ തുടരുമെന്നതിനാല്‍ കനാലിനു കുറുകെ പൈപ്പിട്ട് വെള്ളം ഉറപ്പാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഭാരവാഹികള്‍ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, ജലസേചന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
മൂലത്തറ അണക്കെട്ട് സന്ദര്‍ശനത്തിലും ചര്‍ച്ചയിലും ജലസംരക്ഷണ ഭാരവാഹികളായ ആര്‍. അരവിന്ദാക്ഷന്‍, എ.എന്‍ അനുരാഗ്, സജേഷ് ചന്ദ്രന്‍, പി. സതീഷ്, വിജയരാഘവന്‍, എ.സി ശെല്‍വന്‍, എ. സാദിഖ് പഴണിമല, എ. ശശീവന്‍, ജയരാജന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."