സ്വപ്ന ഭവനത്തിന് കാത്തുനില്‍ക്കാതെ നളിനി യാത്രയായി
ആനക്കര: ലിവറിന് രോഗം ബാധിച്ച് മരിച്ച ആനക്കര വട്ടപ്പറമ്പില്‍ പരേതനായ ചേന്നുവിന്റെ മകളും പാലക്കാട് സ്വദേശിയും കൂലി തൊഴിലാളിയുമായി രാജന്റെ ഭാര്യ നളിനി (45)യുടെ കുടുംബത്തിനാണ് സി.പി.എം മുണ്ട്രക്കോട്, ആനക്കര, ആനക്കര സൗത്ത് ബ്രാഞ്ചുകളുടെ നേത്യത്വത്തില്‍ വീട് നിര്‍മിച്ചത്.
നളിനിയുടെ അന്ത്യാഭിലാഷമായിരുന്നു സ്വന്തമായി ഒരു വീട്. ലിവറിന് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സാസഹായം തേടിയിരുന്ന നളിനിക്ക് കയറി കിട്ടാന്‍ ഒരു തകരഷീറ്റ് മേഞ്ഞ വീട്ടിലായിരുന്നു താമസം.
ആനക്കര കനറബാങ്കില്‍ രണ്ട് ലക്ഷത്തോളം രൂപ വായ്പയെടുത്ത് തറയുടെ പണി പൂര്‍ത്തിയാക്കിയപ്പോഴാണ് രോഗം നളിനിയെ വേട്ടയാടിയത്. ഇത് മൂലം വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ കിടക്കുമ്പോഴാണ് സി.പി.എം നേതൃത്വം സഹായവുമായി രംഗത്ത് വരുന്നത്.
ഇതിനെ തുടര്‍ന്ന് സി.പി.എമ്മിന്റെ നേത്യത്വത്തില്‍ വീട് നിര്‍മാണം തകൃതിയായി നടക്കുന്നതിനിടയിലാണ് നളിനി ലോകത്തോടെ യാത്ര പറഞ്ഞത്.
തുടര്‍ന്ന് നളിനിയുടെ അന്ത്യാഭിലാഷം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി കൊടുക്കണമെന്ന ലക്ഷ്യം മാത്രമെ സി.പിഎം നേതൃത്വത്തിനുണ്ടായിരുനൊളളു.
ഇപ്പോള്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. നളിനിക്ക് അസുഖം കൂടുതലായപ്പോഴാണ് ആശുപത്രിയിലേക്ക് പോകുമ്പോള്‍ തന്നെ ഞാന്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തുമ്പോഴേക്കും എനിക്ക് ഒരു റൂമും ഒരു ബാത്ത് റൂമും ശരിയാക്കിതരണമെന്നാഗ്രഹം പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ അധിക ദിവസം കാത്തു നില്ക്കാന് നളിനിക്കായിരുനില്ല.
സി.പി.എം പാര്ട്ടിമെമ്പാറായിരുന്ന നളിനി. ആനക്കര ഡയറ്റ് അംഗന്‍വാടിയിലെ അധ്യാപികയുമായിരുന്നു.
ഈ ജോലിയില്‍ നിന്ന് കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. നളിനിയുടെ വീടിന്റെ താക്കോല്‍ ദാനം ഇന്ന് വൈകിട്ട് നാലിന് ആനക്കരയില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."