മനുഷ്യമനസുകളില്‍ റമദാന്‍ വ്രതം മാറ്റമുണ്ടാക്കുന്നു
ഒരു ദിവസം മുഴുവന്‍ ദാഹജലം പോലും കുടിക്കാതെ വ്രതമനുഷ്ടിക്കുമ്പോള്‍ അടിസ്ഥാനപരമായ മാറ്റം സംഭവിക്കുക മനുഷ്യ മനസുകളിലാണ്. നോമ്പും, ഉപവാസവും വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി നില്‍ക്കുന്നു.
മനുഷ്യന്റെ ആസക്തികളാണ് അവനെ തിന്മയിലേക്കു നയിക്കുന്നത്. ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല; ഒരിക്കലും സംതൃപ്തി നല്‍കുന്നുമില്ല. കഠിനമായ വ്രതവും പ്രാര്‍ഥനയും മനുഷ്യനെ ദൈവത്തിലേക്കു അടുപ്പിക്കുന്നു. സ്വാര്‍ഥതയും താന്‍പോരിമയും വ്യക്തിപരമായ നേട്ടങ്ങളും മാത്രം ലക്ഷ്യമാക്കുന്ന ഒരു ലോകത്തില്‍ നമ്മുടെ അഹംഭാവങ്ങളെ നിഗ്രഹിച്ചുകൊണ്ട് സര്‍വശക്തനായ ദൈവത്തിലേക്ക് മനസിനെയും ശരീരത്തെയും തിരിയ്ക്കുക എളുപ്പമല്ല. റമദാന്‍ അനുഗ്രഹീതമാസമാണ്. റമദാന്‍ വന്നാല്‍ 'സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകവാതിലുകള്‍ അടയ്ക്കപ്പെടുകയും ചെയ്യും എന്നാണു മഹാപ്രവാചകനായ മുഹമ്മദ് നബിതന്നെ പറഞ്ഞിട്ടുള്ളത്. നാമെല്ലാം ദൈവവിശ്വാസികളാണ്. വിശ്വാസം പ്രവര്‍ത്തിയിലേക്കു കടന്നുചെല്ലുന്നില്ലെങ്കില്‍ അതു വ്യര്‍ഥമാണെന്നാണു ക്രിസ്തു പഠിപ്പിച്ചത്. ഇസ്‌ലാം മതവിശ്വാസികള്‍ നോമ്പിന്റെയും പരിത്യാഗത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും റമദാന്‍ ആചരിക്കുമ്പോള്‍ കേവലം ഒരു പ്രത്യേക മതവിഭാഗം മാത്രമല്ല അതിന്റെ ഗുണഫലങ്ങള്‍ സ്വീകരിക്കുന്നത്.
ഈ മാസം നിങ്ങള്‍ ചെയ്യുന്ന പുണ്യപ്രവര്‍ത്തികള്‍ക്ക് ഇരട്ടിപ്രതിഫലമെന്നാണല്ലോ പ്രവാചകന്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ഇത് കേവലം ഒരുമാസകാലത്തെ പ്രവര്‍ത്തനങ്ങളില്‍ ഒതുക്കി നിര്‍ത്താതെ നമ്മുടെ ജീവിതശൈലിയാക്കിമാറ്റാന്‍ സാധിക്കണം. സമാധാനവും സന്തോഷവും എല്ലാ മനുഷ്യരിലും സമൃദ്ധമായി മായി വളരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."