കുടുംബശ്രീയില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ഒഴിവ്
പാലക്കാട്: കേരളത്തിലെ ദേശീയ നഗര ഉപജീവന മിഷന് പദ്ധതി നടപ്പിലാക്കുന്ന ചിറ്റൂര്‍ തത്തമാംഗലം, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി നഗരസഭകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളും നഗരസഭാ പരിധിയില്‍ താമസിക്കുന്നവരുമാവണം.
പ്ലസ്ടു പാസാവണം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.സാമൂഹിക വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടാവണം.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും കുടുംബശ്രീ പ്രവൃത്തി പരിചയവും അധിക യോഗ്യതയാണ്. എസ്.ജെ.എസ്.ആര്.വൈ പദ്ധതിയില്‍ സി.ഒ. ആ.യി പ്രവര്‍ത്തി പരിചയമുളളവര്‍ക്കും കുടുംബശ്രീ സംഘടന സംവിധാനത്തില്‍ സി.ഒ. മാരായി പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണന. പ്രായം: 2017 മാര്‍ച്ച് ഒന്നിന് 40 വയസില്‍ കൂടരുത്. പ്രതിമാസ ശമ്പളം 10000 രൂപ. നിയമനം ബന്ധപ്പെട്ട നഗരസഭാ ഓഫീസുകളിലായിരിക്കും.
കുടുംബശ്രീ ജില്ലാമിഷനില്‍ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത,വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 31നകം നല്‍കണം. ഏപ്രില്‍ ഏഴിന് നടത്തുന്ന എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്തു പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് അതത് സി.ഡി.എസ്സ് ഓഫിസുകള്‍ മുഖേന ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."