ആണ്ടികുളമ്പ് നായാടി കോളനിയില്‍ അടിസ്ഥാന വികസനപദ്ധതി ഇഴയുന്നു
കൊടുവായൂര്‍: നായാടി കോളനിയിലെ ഒരുകോടി രൂപയുടെ വികസനം എങ്ങുമെത്തിയില്ല. പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ സ്വയംപര്യാപ്ത ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഒരുകോടി രൂപ വകയിരുത്തിയാണ് കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ ആണ്ടികുളമ്പ് നായാടി കോളനിയില്‍ അടിസ്ഥാന വികസനപദ്ധതിക്കുതുടക്കംകുറിച്ചത്. പത്ത് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയ പദ്ധതി ഒന്നരവര്‍ഷമായും പൂര്‍ത്തീകരണത്തിലെത്തിയില്ല. കോളനിവാസികളോട് പദ്ധതി പൂര്‍ത്തീകരിച്ചതായി കേളനി സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞതായി നായാടികോളനിയിലെ അമ്മമാര്‍ പറയുന്നു.
കുടിവെള്ളം, റോഡ്, വെളിച്ചം, വായനശാല, കമ്മ്യൂണിറ്റിഹാള്‍, മണ്ണൊലിപ്പ് തടയുന്നതിനുള്ള മാര്‍ഗങ്ങള്‍,അഴുക്കുചാല്‍, വായനശാല എന്നീ 23 ഇനങ്ങള്‍ ഉള്‍പെടുത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രാദേശിക മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചുള്ള പദ്ധതിയില്‍ കുടിവെള്ളം സുലഭമായി ലഭ്യമാക്കുവാന്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. നിര്‍മിതി കേന്ദ്രയെ ഏല്‍പിച്ച് പദ്ധതിയില്‍ ആകെ ഇതുവരെ 45,35,264 ലക്ഷം രൂപ ചെവവഴിച്ചതായി പൊതുപ്രവര്‍ത്തകനായ രാജന്‍ പുലിക്കോടിന് പട്ടികവര്‍ഗവകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നു. 65 ലക്ഷം രൂപയാണ് പട്ടികജാതി വകുപ്പ് നിര്‍മ്മിതികേന്ദ്രക്ക് നല്‍കിയത്. സെപ്തംബര്‍വരെ 19,64,736 രൂപ നിര്‍മ്മിതിയില്‍ ബാക്കിയുള്ളതായി രേഖയില്‍ പറയുന്നു. അഞ്ച് കേണ്‍ക്രീറ്റ് റോഡ്, കിണര്‍, അരികുഭിത്തി, ഡ്രൈനേജ്, കുഴല്‍കിണര്‍ എന്നിവ പൂര്‍ത്തീകരിച്ചതായിരേഖയില്‍ പറയുന്നുണ്ടെങ്കിലും കുഴല്‍കിണറിന്റെ ഉപയോഗം ഇതുവരെ കോളനിക്ക് ലഭിച്ചിട്ടില്ല. ഇരുന്നൂറിലധികം വീടുകള്‍ ഉള്ള കോളനിയില്‍ അടിസ്ഥാന വികസനത്തിനായുള്ള പദ്ധതി കൃത്യമായി നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് പട്ടികജാതി വകുപ്പിന് കോളനിവാസികള്‍ നല്‍കുന്ന പരാതികളും പരിഹരിക്കപ്പെട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
സ്വയം പര്യാപ്ത ഗ്രാമപഞ്ചായത്ത് പദ്ധതിയിലെ നായാടികോളനിയിലേക്കുള്ള പദ്ധതി പൂര്‍ണ അര്‍ഥത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നിര്‍മ്മിതികേന്ദ്രക്ക് സാധിക്കാത്തത് നായാടിസമൂഹത്തോടുള്ള അവഹേളനയാണെന്ന് അംബേദ്കര്‍ സാംസ്‌കാരികവേദി പ്രസിഡന്റ് രാജന്‍പുലിക്കോട് പറഞ്ഞു. കുടിവെള്ളം, റോഡ്, വെളിച്ചം, വായനശാല, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും ചെലവായ തുടയുടെ സോഷ്യല്‍ഓഡിറ്റിങ്ങ് നടത്തി കോളനിവാസികളെ ബോധിപ്പിക്കണമെന്നും അംബേദ്കര്‍ സാംസാകാരികവേദി സര്‍ക്കാറിനോട് ആവശ്യപെട്ടു. നിലവില്‍ നടപ്പിലാക്കിയ 45 ലക്ഷം രൂപയുടെ പദ്ധതികളില്‍ അപാകതകള്‍ ഉള്ളതിനാല്‍ ജില്ലാ കലക്ടര്‍നേരില്‍ കോളനി സന്ദര്‍ശിച്ച് പദ്ധതിയുടെ തുകവിനിയോഗം പരിശോധിക്കണമെന്ന് കോളനിവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."