HOME
DETAILS
MAL
ആറുപുഴ കടവില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപം
backup
March 18 2017 | 18:03 PM
പാലക്കാട്: ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുക, മത്സ്യ ലഭ്യതയും തൊഴില്‍ ലഭ്യതയും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഫിഷറീസ് വകുപ്പ് പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു. മാര്‍ച്ച് 20 രാവിലെ 10ന് പറളി ഗ്രാമപഞ്ചായത്തില്‍ ഭാരതപ്പുഴയിലെ ആറുപുഴ കടവില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കെ.വി വിജയദാസ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും.
പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര് ഗിരിജ അധ്യക്ഷയാകും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."