HOME
DETAILS

ഇന്ത്യ-സഊദി നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം: അംബാസഡര്‍

  
backup
May 15 2018 | 07:05 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95



ജിദ്ദ: വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സഊദിയില്‍ രൂപീകരിച്ച സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് ഓഫിസ് (എസ്.പി.ഒ) സേവനം ഇന്ത്യയും സഊദിയും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു.

ഇരുരാജ്യങ്ങളുടെ പ്രതിനിധികളുടെ പരസ്പര സന്ദര്‍ശനത്തിനും ഇത് ഏറെ ഉപകരിക്കും. വിവിധ മേഖകളില്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് രൂപീകരിച്ച എസ്.പി.ഒയില്‍ ഉള്‍പ്പെടുന്ന എട്ടു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

ഇതു ജനാദ്രിയ ഫെസ്റ്റിവലില്‍ സൗഹൃദ രാജ്യമായി ഇന്ത്യയെ അംഗീകരിച്ചതുപോലെ വ്യാപാര, വാണിജ്യ രംഗത്തും ഇന്ത്യക്കു ലഭിച്ച അംഗീകാരമാണെന്ന് അംബാസഡര്‍ പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനു കീഴിലെ സഊദി ഇന്ത്യന്‍ ബിസനസ് നെറ്റ്‌വര്‍ക് (എസ്.ഐ.ബി.എന്‍) വാര്‍ഷിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെയും വിഷന്‍ 2030 പദ്ധതിയിലൂടെയും ഇരു രാജ്യങ്ങളിലേയും സംരംഭകര്‍ക്ക് നിക്ഷേപത്തിന് ഒട്ടേറെ അവസരങ്ങള്‍ തുറന്നു കിട്ടിയിരിക്കുകയാണെന്നും ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നും അംബാസഡര്‍ ആവശ്യപ്പെട്ടു.

പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായിട്ടുള്ളത്. വൈദഗ്ധ്യമുള്ളതും അല്ലാത്തതുമായവരുടെ തൊഴില്‍ സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്. സ്വദേശികളായ സംരംഭകര്‍ക്ക് തേയില, കോഫി മേഖലകളിലും അതുപോലുള്ള മറ്റു മേഖലകളിലും സാധ്യതകള്‍ ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട ഏതു സഹായത്തിനും തങ്ങള്‍ തയാറാണ്.

ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അംബാസഡര്‍ പറഞ്ഞു. സംരംഭകര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനും ഇന്ത്യ സന്ദര്‍ശനം എളുപ്പമാക്കുന്നതിനും അഞ്ച് വര്‍ഷത്തെ ബിസിനസ് വിസ നല്‍കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് വ്യക്തമാക്കി.


ഹസ്സന്‍ മഹസ്‌നി ലോ ഫേം സീനിയര്‍ കണ്‍സള്‍ട്ടന്റ് രാഹുല്‍ ഗോസ്വാമി സഊദിയിലെ നിയമ മാറ്റങ്ങളും നിക്ഷേപ സാധ്യതകളുടെ വളര്‍ച്ചയെയും കുറിച്ച് പ്രഭാഷണം നടത്തി. വാണിജ്യ വിഭാഗം കോണ്‍സല്‍ ഡോ. മുഹമ്മദ് നൂറുല്‍ ഹസന്‍ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഗസ്‌നഫര്‍ അലി സാക്കി സ്വാഗതവും ട്രഷറര്‍ വിജയ് സോണി നന്ദിയും പറഞ്ഞു. അബ്ദുല്‍ ഗഫൂര്‍ ഡാനിഷ് അവതാരകനായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  22 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  22 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  22 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  22 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  22 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  22 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  22 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  22 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  22 days ago