വനിതാ പൂരക്കളി അരങ്ങിലേക്ക്
തൃക്കരിപ്പൂര്‍: ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയിലൂടെ ശ്രദ്ധേയമായ തൃക്കരിപ്പൂര്‍ കെ.എം.കെ സ്മാരക കലാസമിതി മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് അരങ്ങൊരുക്കുന്നു. ഏറെ ആയാസകരവും മെയ്വഴക്കവും ആയോധന മുറകളും ആവശ്യമുള്ള പൂരക്കളി എന്ന അനുഷ്ഠാന കലയാണ് വനിതകളെ അണിനിരത്തി ഒരുക്കുന്നത്.
പാട്ടും താളവും ചുവടും തെറ്റാതെ ആദ്യമായി വനിതാ പൂരക്കളി അരങ്ങേത്തെത്തിക്കുന്നതിന്റെ ഫൈനല്‍ റിഹേഴ്സല്‍ ഇന്നലെ നടന്നു. കെ.എം.കെ സ്മാരക കലാസമിതിയുടെ വാര്‍ഷിക പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കാനാണ് കളി പരിശീലനം നടത്തുന്നത്. പുരുഷാധിപത്യമുള്ള ഈ കല കൂടുതല്‍ ജനകീയവല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശീലനം തുടങ്ങിയത്. തടിയന്‍കൊവ്വലിലെ പ്രമോദ് അപ്യാലിന്റെ ശിക്ഷണത്തില്‍ രണ്ടര മാസക്കാലത്തെ പരിശീലനത്തിനൊടുവിലാണ് വനിതാ പൂരക്കളി സംഘം അരങ്ങിലെത്തുന്നത്. 21ന് വൈകിട്ട് ആറിന് പൂരക്കളി അരങ്ങേറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."