ദക്ഷിണകേരള: പൊതുപരീക്ഷാഫലം
തിരുവനന്തപുരം: ദക്ഷിണ കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡ് അംഗീകൃത മദ്‌റസകളില്‍ 2016 മേയ് 28, 29 തിയതികളില്‍ നടത്തിയ അഞ്ച്, ഏഴ്,പത്ത് ക്ലാസുകളിലെ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം ക്ലാസില്‍ കൊല്ലം, ഓയൂര്‍ റോഡുവിള മന്‍ബഉല്‍ ഉലൂം മദ്‌റസയിലെ ആശിയ അസീസ്, തിരുവനന്തപുരം, കണിയാപുരം കല്ലൂര്‍ ശറഫല്‍ ഇസ്‌ലാം മദ്‌റസയിലെ മുഹമ്മദ് ഫൈസല്‍, ഇടുക്കി, തൊടുപുഴ, പാലകണ്ടം ഫലാഹിയ്യ മദ്‌റസയിലെ സഅ്ദിയ്യ അസീസ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കി.
ഏഴാം ക്ലാസില്‍ എറണാകുളം, പാല്ലാരിമംഗലം മാവുടി സിറാജുല്‍ മില്ല മദ്‌റസയിലെ ബാസിലാ അഷറഫ് ഒന്നാം റാങ്കും കൊല്ലം കടയ്ക്കല്‍ ഐരക്കുഴി മഅ്ദനുല്‍ ഉലും മദ്‌റസയിലെ ആമിനാ അന്‍സാരി രണ്ടാം റാങ്കും കൊല്ലം പുനലൂര്‍ കാര്യറ മുഹ്‌യിദ്ദീന്‍ മദ്‌റസയിലെ സുബ്ഹാന സലിം, കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ നസ്‌നിന്‍ നിസാര്‍ എന്നിവര്‍ മൂന്നാം റാങ്കും നേടി.
10-ാം ക്ലാസില്‍ കൊല്ലം, കരുനാഗപ്പള്ളി പങ്കിമാംമൂട് ഉലുമുല്‍ ഇലാഹിയ്യ നമ്പര്‍ 2 മദ്‌റസയിലെ ആയിഷാ സലീമിനാണ് ഒന്നാം റാങ്ക് ഇടുക്കി തൊടുപ്പുഴ കാഞ്ഞാര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ഹിബാമുഹമ്മദ് തിരുവനന്തപുരം വട്ടിയൂര്‍ കാവ് ദാറുല്‍ ഉലൂം മദ്‌റസയിലെ ഫാത്തിമ ഷെറിന്‍ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി.
റമദാന്‍ അവധി കഴിഞ്ഞ് 2016 ജൂലൈ 11 ശനിയാഴ്ച മുതല്‍ മദ്‌റസകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. റാങ്ക് ജേതാക്കളേയും അധ്യാപകരേയും മദ്‌റസാ മാനേജ്‌മെന്റ് ഭാരവാഹികളേയും വിദ്യാഭ്യാസബോര്‍ഡ് പരീക്ഷാവിഭാഗം ചെയര്‍മാന്‍ കെ.കെ സുലൈമാന്‍ മൗലവിയും ജനറല്‍ കണ്‍വീനര്‍ പാലുവള്ളി അബ്ദുല്‍ ജബ്ബാര്‍ മൗലവിയും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."