ജില്ല ഡെങ്കിപ്പനി ഭീതിയില്‍
കാസര്‍കോട്: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നത് തടയാന്‍ നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ല. മഴക്കാലമെത്തുന്നതിന് മുന്‍പ് തന്നെ ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടരുകയാണ്. ഇന്നലെ കൂടുതല്‍ പേര്‍ പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടി.
മലയോരത്ത് പനി പടരുന്നതിനിടയില്‍ ഇന്നലെ കാസര്‍കോടും രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതുവരെയായി പനി ബാധിച്ച് കുട്ടികളടക്കം നിരവധി പേരാണഅ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
മാലോം, വെള്ളരിക്കുണ്ട്, കൊന്നക്കാട് തുടങ്ങിയ മലയോര പ്രദേശങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചത്. 107 ഓളം പേര്‍ക്ക് ഡെങ്കിബാധ സ്ഥീരീകരിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലയിലെ ആരോഗ്യ വിഭാഗത്തിന്റെ അടിയന്തരയോഗം കാഞ്ഞങ്ങാട് ചേര്‍ന്നത്.
മലയോരത്തെ ഡെങ്കിപ്പനി വരും ദിവസങ്ങളില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും പടരാന്‍ സാധ്യതയുള്ളതിനെ ഗൗരവത്തില്‍ കാണണമെന്ന് ആരോഗ്യമന്ത്രി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം വേനല്‍മഴ തുടങ്ങിയ ഉടനെ തന്നെ ജില്ലയില്‍ ഡെങ്കിപ്പനി തുടങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അതിനിടെയണ് കാസര്‍കോടും രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മൗവ്വലിലെ സീന (42), നെല്ലിക്കട്ട് സ്വദേശി അനില്‍ കുമാര്‍ (38) എന്നിവരെയാണ് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
വേനല്‍മഴയില്‍ കെട്ടിനിന്ന വെള്ളത്തില്‍ ഡെങ്കിപ്പനി പടര്‍ത്തുന്ന കൊതുകുകള്‍ വളര്‍ന്നത് കണക്കിലെടുക്കാത്തതും പനി ബാധിച്ച് വരുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാത്തതുമാണ് ഡെങ്കിപ്പനി ഇത്രയും കൂടുതല്‍ പേരിലേക്ക് പടരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
വരും ദിവസങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുക് നാശിനി ഒഴിക്കാനും ഫോഗിങ് ശക്തിപ്പെടുത്താനും മന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കി.
ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതിന്റെ പശ്ചാത്തതലത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടി.ഐയിലെ വിദ്യാര്‍ഥികള്‍ ഇന്നലെ ജനറല്‍ ആശുപത്രി പരിസരം ശുചീകരിച്ചു. ജനറല്‍ ആശുപത്രി പരിസരത്തെ കാട് പിടിച്ച് കിടക്കുകയും വെള്ളം കെട്ടിനിന്നിരിന്ന സ്ഥലങ്ങളാണ് ശുചീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."