HOME
DETAILS

വേനലില്‍ കാടുകള്‍ കത്തിയമരുമ്പോഴും നടപടിയെടുക്കാനാവാതെ ഭരണകൂടം

  
backup
March 18 2017 | 18:03 PM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


വാളയാര്‍: വേനല്‍ച്ചൂട് കനത്തു തുടങ്ങും മുമ്പേ കാടുകളില്‍ തീ പടരുന്നത് പതിവായി. വാളയാര്‍  ചുരത്തിനടുത്തുള്ള മലനിരകളിലെ  കാട് കത്തുകയാണ്.
വാളയാര്‍, കൊട്ടേക്കാട് ഭാഗത്തെ മലനിരകളും കത്തിത്തുടങ്ങി. ചൂടുകൂടിയാല്‍ വന്‍തോതില്‍ കാട് കത്തിത്തുടങ്ങും. വേനല്‍ ആരംഭിക്കും മുമ്പെ വനംവകുപ്പ്  മുന്‍കരുതല്‍ എടുക്കാത്തതാണ് തീപടരാന്‍ കാരണമെന്ന് പറയുമ്പോഴും വനംവകുപ്പിന്റെ കയ്യില്‍ പ്രതിരോധത്തിന് യാതൊരു സന്നാഹവുമില്ല.
പലപ്പോഴും സാമൂഹ്യവിരുദ്ധര്‍ കാടിന് തീയിട്ട് വനംവകുപ്പിനെതിരെ  ആക്ഷേപമുന്നയിക്കുന്നതും പതിവു സംഭവമാണ്. കാട്  കത്തുമ്പോഴെല്ലാം തടയാന്‍ വനംവകുപ്പിന്റെ  പക്കല്‍ നാമമാത്രസൗകര്യങ്ങള്‍ മാത്രമാണുള്ളത്. വാളയാര്‍ മലനിരകളില്‍ കാട് കത്തുന്നത് വന്‍തോതില്‍ ആവാസ വ്യവസ്ഥയെ ബാധിക്കും. മാത്രമല്ല മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്കും മറ്റ് നീര്‍ച്ചാലുകളും മരങ്ങള്‍ കത്തുന്നതോടെ തൂര്‍ന്ന് പോകാനും സാധ്യതയുണ്ട്. കല്ലടിക്കോടന്‍ മലനിരകളിലും അനങ്ങന്‍മലയിലും കാട് കത്തിത്തുടങ്ങിയാല്‍ പാലക്കാടന്‍ ചൂടിന് തീവ്രത കൂടും.
നിലവില്‍ കല്ലടിക്കോടന്‍ മലയില്‍ അങ്ങിങ്ങായി തീപ്പിടിത്തം ആരംഭിച്ചിട്ടുണ്ട്. പാലക്കാടന്‍ ജില്ലയില്‍ മഴ പെയ്യിക്കാന്‍ പാലക്കാട് ചുരം നിര്‍ണായക പങ്കുവഹിക്കുന്നു. അതില്‍ വാളയാര്‍, നെല്ലിയാമ്പതി മലനിരകള്‍ക്കും മുഖ്യപങ്കുണ്ട്. തീപിടിത്തം തടഞ്ഞില്ലെങ്കില്‍, പരിസ്ഥിതി നാശം മാത്രമല്ല, മഴക്കുറവും അനുഭവപ്പെടും. കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും സാധാരണയായിരിക്കുകയാണ്. വാളയാര്‍, കഞ്ചിക്കോട്, എടത്തനാട്ടുകര വനമേഖലകളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം ഏറെയാണ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  44 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago