ഇന്ത്യ ക്ലെന്‍ ദേശീയസമ്മേളനം ആരംഭിച്ചു
തിരുവനന്തപുരം: ഇന്ത്യയിലെ ആധുനിക വൈദ്യഗവേഷണത്തില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്ത്യ ക്ലിനിക്കല്‍ എപ്പിഡമിയോളജി നെറ്റ്‌വര്‍ക്കി(ഇന്ത്യ ക്ലെന്‍)ന്റെ ദേശീയ സമ്മേളനം തിരുവന്തപുരത്ത് ആരംഭിച്ചു. മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ എപ്പിഡമിയോളജി റിസോഴ്‌സ് ആന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിലാണു സമ്മേളനം. സമ്മേളനം ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ക്ലെന്‍ പ്രസിഡന്റ് ഡോ. കെ.ആര്‍. ജോണ്‍ അധ്യക്ഷത വഹിച്ചു. കേശവേന്ദ്രകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഡോ. എന്‍.കെ. അറോറ, ഡോ. ശിവപ്രകാശം, ഡോ. മേരി ജോളി വര്‍ഗീസ്, പ്രസന്നകുമാരി, ഡോ. കെ. ശശികല എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ആരോഗ്യ സര്‍വകലാശാലയുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ സംസാരിച്ചു.
ഇന്ത്യയിലെ ക്ലിനിക്കല്‍ എപ്പിഡമിയോളജിയുടെ ഉദ്ഭവവും വികാസവും, പ്രതിരോധ കുത്തിവയ്പ്പ്, മാനസികാരോഗ്യം, ഗര്‍ഭിണികളുടെ ആരോഗ്യസുരക്ഷ, മെഡിക്കല്‍ ഗവേഷണങ്ങളില്‍ സര്‍ക്കാരിന്റെ പങ്ക് എന്നീ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധ ഡോക്ടര്‍മാര്‍ ഗവേഷണ പ്രബന്ധങ്ങളവതരിപ്പിച്ചു. സമ്മേളനം ഇന്ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."